ഇന്ത്യന്‍ ടീം തിരുവനന്തപുരത്തെത്തി; ആവേശത്തോടെ വരവേറ്റ് ആരാധകര്‍, സഞ്ജുവിനും ജയ് വിളി


സെപ്റ്റംബര്‍ 28 ന് വൈകിട്ട് ഏഴുമണിക്ക് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം | Photo: KCA

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തി. ഹൈദരാബാദില്‍ നിന്ന് വൈകിട്ട് 4.30 ഓടെ ഇന്ത്യന്‍ ടീം തിരുവനന്തപുരം വിമാനത്താവളത്തില്‍ പറന്നിറങ്ങി.

വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ സ്വീകരിച്ചു. കോവളം റാവിസ് ഹോട്ടലിലാണ് ഇന്ത്യന്‍ ടീമിന് താമസമൊരുക്കിയിരിക്കുന്നത്. ആരാധകരുടെ വലിയ നിരതന്നെ വിമാനത്താവളത്തിലുണ്ടായിരുന്നു. വിരാട് കോലിയും രോഹിത് ശര്‍മയുമെല്ലാം വിമാനത്താവളത്തിന് പുറത്തെത്തിയപ്പോള്‍ ആരാധകര്‍ ആവേശത്തിലായി.ഇന്ന് വിശ്രമിച്ചശേഷം നാളെമുതല്‍ ടീം പരിശീലനം ആരംഭിക്കും. ഇന്ത്യന്‍ ടീം തിരുവനന്തപുരത്തത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് ആരാധകര്‍ ജയ് വിളിച്ചു.

സെപ്റ്റംബര്‍ 28 ന് വൈകിട്ട് ഏഴുമണിക്ക് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും തിരുവനന്തപുരം സ്വദേശിയുമായ കെ.എന്‍.അനന്തപദ്മനാഭനും നിതിന്‍ മേനോനുമാണ് മത്സരം നിയന്ത്രിക്കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കേരളം ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര നേടിയശേഷം ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ ട്വന്റി 20 മത്സരം കളിക്കാനെത്തുന്നത്. രണ്ടാം ട്വന്റി 20 ഒക്ടോബര്‍ രണ്ടിന് ആസ്സാമിലെ ഡോ.ഭൂപന്‍ ഹസാരിക ക്രിക്കറ്റ് സ്റ്റേഡിയത്തിലും മൂന്നാം ട്വന്റി 20 ഇന്ദോറിലെ ഹോള്‍കര്‍ സ്‌റ്റേഡിയത്തിലും നടക്കും.

ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ കളിച്ച ഭുവനേശ്വര്‍ കുമാര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടീമിലില്ല. കോവിഡിന്റെ പിടിയിലായ മുഹമ്മദ് ഷമിയും കളിക്കാന്‍ സാധ്യതയില്ല. യുവതാരം അര്‍ഷ്ദീപ് സിങ്ങും ഉമേഷ് യാദവുമാണ് ഇരുവര്‍ക്കും പകരം ടീമിലുള്ളത്.

ടീം ഇന്ത്യ: രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, ദീപക് ഹൂഡ, രവിചന്ദ്ര അശ്വിന്‍, ദിനേശ് കാര്‍ത്തിക്, ഋഷഭ് പന്ത്, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍

Content Highlights: india vs south africa, trivandrum t20 match, thiruvananthapuram green field stadium, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022


crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


ramesh chennithala

1 min

ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; തരൂര്‍ വിഷയത്തില്‍ ചെന്നിത്തല

Nov 24, 2022

Most Commented