ഇന്ത്യയ്ക്ക് ആശ്വാസം; താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം കോവിഡ് നെഗറ്റീവ്


കഴിഞ്ഞ ദിവസം ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായി നടത്തിയ ആര്‍.ടി പി.സി.ആര്‍ പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവാണെന്ന് ബി.സി.സി.ഐ ആണ് അറിയിച്ചത്

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ സംഘം | Photo: twitter.com|BCCI

സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്‍ ഇന്ത്യന്‍ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം നെഗറ്റീവ്.

കഴിഞ്ഞ ദിവസം ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായി നടത്തിയ ആര്‍.ടി പി.സി.ആര്‍ പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവാണെന്ന് ബി.സി.സി.ഐ ആണ് അറിയിച്ചത്.

അതിനിടെ ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, നവ്ദീപ് സെയ്നി, പൃഥ്വി ഷാ എന്നിവര്‍ കഴിഞ്ഞദിവസം മെല്‍ബണിലെ ഒരു റസ്റ്റോറന്റില്‍ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന ദൃശ്യം ഒരു ആരാധകന്‍ പുറത്തുവിട്ടതോടെ സംഭവം വിവാദമായിരുന്നു. ഇവര്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് താരങ്ങള്‍ ഐസൊലേഷനിലാണ്.

മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം തിങ്കളാഴ്ച സിഡ്നിയിലേക്ക് പോകും. രോഹിത് ശര്‍മ ഉള്‍പ്പെടെ കഴിഞ്ഞദിവസം ഐസൊലേഷനിലായ അഞ്ചുപേരും ടീമിനൊപ്പമുണ്ടാകും. ഇവരെ ടീമിനൊപ്പം കൊണ്ടുപോകുന്നതില്‍ ചെറിയ ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാല്‍, ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ എല്ലാവരും ഒരുമിച്ച് സഞ്ചരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) ഉന്നതന്‍ ഞായറാഴ്ച വ്യക്തമാക്കി. ജനുവരി ഏഴിന് സിഡ്നിയിലാണ് മൂന്നാം ടെസ്റ്റ്.

Content Highlights: Indian cricket team players and support staff test negative for COVID

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented