Photo: PTI
ലണ്ടന്‍: തുടര്‍ച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടുമ്പോള്‍ ഇന്ത്യ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മത്സരം നാളെ ഉച്ചയ്ക്ക് മൂന്ന മണിയ്ക്ക് ആരംഭിക്കും. ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇന്ത്യ കഠിന പരിശ്രമത്തിലാണ്. ഓസ്‌ട്രേലിയന്‍ പേസ് ബൗളിങ് നിരയെ എങ്ങനെ നേരിടും എന്നതാണ് ഇന്ത്യയുടെ പ്രധാന തലവേദന. അന്തിമ ഇലവനെ മത്സരത്തിന് തൊട്ടുമുന്‍പ് മാത്രമേ ഇന്ത്യ പ്രഖ്യാപിക്കൂ.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ്ങിനെതാണ് ഇന്ത്യ കൂടുതല്‍ പേടിക്കുന്നത് അതുകൊണ്ടുതന്നെ ഇടംകൈയ്യന്‍ പേസ് ബൗളര്‍മാരുടെ പന്തുകളാണ് ബാറ്റര്‍മാര്‍ കൂടുതലായും നേരിട്ടത്. ജയ്‌ദേവ് ഉനദ്കട്ട്, നെറ്റ് ബൗളര്‍ അനികേത് ചൗധരി എന്നിവരുടെ പന്തുകളാണ് ഇന്ത്യന്‍ താരങ്ങള്‍ കൂടുതലായും കളിച്ചത്. മുഹമ്മദ് ഷമിയടക്കമുള്ള എല്ലാ താരങ്ങളും ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. ഷമി അരമണിക്കൂറോളം ബാറ്റിങ്ങിനായി ചെലവഴിച്ചു എന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.
ബൗളര്‍മാരുടെ കാര്യമെടുക്കുമ്പോള്‍ ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജയ്‌ദേവ് ഉനദ്കട്ട്, ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍ എന്നിവരാണ് പേസ് ബൗളര്‍മാരായി ടീമിലുള്ളത്. അതില്‍ മൂന്ന് പേര്‍ എന്തായാലും ടീമിലുണ്ടാകും. നാലാം ബൗളറായി പേസര്‍ വേണോ അതോ സ്പിന്നര്‍ വേണോ എന്നതാണ് ഇന്ത്യയുടെ പ്രധാന പ്രശ്‌നം. പിച്ചിന്റെ സ്വഭാവമനുസരിച്ചാകും ഇത് തീരുമാനിക്കുക. പേസ് ബൗളര്‍മാരെ നന്നായി തുണയ്ക്കുന്ന പിച്ചാണ് ഓവലിലെത്. മുഹമ്മദ് സിറാജും ഷമിയും ടീമിലുണ്ടാകുന്ന കാര്യമുറപ്പാണ്. പന്ത് പഴകിയാല്‍ സ്പിന്നര്‍മാര്‍ക്കും നന്നായി പന്തെറിയാനാകുന്ന പിച്ചാണ് ഓവലിലെത്. ഇന്ത്യയുടെ സ്പിന്‍ ഡിപാര്‍ട്‌മെന്റില്‍ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും രവിചന്ദ്ര അശ്വിനുമാണ് പ്രധാനമായും അണിനിരക്കുന്നത്. മൂന്നുപേരും നന്നായി ബാറ്റുചെയ്യും എന്നതും ടീമിന് ഗുണമാണ്. എന്നാല്‍ രണ്ട് സ്പിന്നര്‍മാരെ മാത്രമേ ഫൈനല്‍ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളൂ.
വിക്കറ്റ് കീപ്പറായി ശ്രീകര്‍ ഭരതും ഇഷാന്‍ കിഷനുമാണുള്ളത്. ഇരുവരും പ്രാക്റ്റീസ് സെഷനില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ഇഷാന്‍ കിഷനെ ടീമിലെടുക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഋഷഭ് പന്തിന്റെ വിടവ് ബിഗ് ഹിറ്ററായ ഇഷാന് കൃത്യമായി നികത്താനാകുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. എന്നാല്‍ കീപ്പിങ്ങില്‍ ഇഷാനെക്കാള്‍ മികച്ച പ്രകടനം ഭരത്തിന് പുറത്തെടുക്കാനാകുമെന്ന അഭിപ്രായവുമുണ്ട്.
വിദഗ്ധരുടെ കണക്കൂകൂട്ടലില്‍ ഓസ്‌ട്രേലിയയ്ക്കാണ് വിജയസാധ്യത കൂടുതല്‍. പക്ഷേ മത്സരപരിചയത്തില്‍ ഇന്ത്യയ്ക്ക് കൃത്യമായി മേല്‍ക്കൈയുണ്ട്. ചേതേശ്വര്‍ പൂജാര, ശ്രീകര്‍ ഭരത് എന്നിവരൊഴികെയുള്ള മറ്റ് താരങ്ങളെല്ലാം ഐ.പി.എല്‍ കളിച്ചവരാണ്. പൂജാര കൗണ്ടി ക്രിക്കറ്റില്‍ സജീവമായി രംഗത്തുണ്ട്. മറുവശത്ത് ഓസീസ് നിരയിലെ മിക്കവരും മത്സരം കളിച്ചിട്ട് കുറച്ചുകാലമായി. പക്ഷേ ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് പെട്ടെന്ന് ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫോം കണ്ടെത്താനാകുമോ എന്ന ചോദ്യവും ഉയരുന്നു. വിരാട് കോലി, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, അജിങ്ക്യ രഹാനെ, സൂര്യകുമാര്‍ യാദവ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഈയിടെ അവസാനിച്ച ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തവരാണ്. അതുതന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നത്.
ഇന്ത്യന്‍ ടീം സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ.എസ്.ഭരത്, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.
Content Highlights: indian cricket team intensively preparing for wtc final against australia
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..