ലോകകപ്പ് ആറാട്ടിന് മുമ്പേ ആറുകളികള്‍, ടീം ഇന്ത്യ ഒരുക്കത്തിലാണ്


ഓസീസിനെതിരായ ആദ്യ ട്വന്റി 20 ചൊവ്വാഴ്ച മൊഹാലിയില്‍

Photo: twitter.com/BCCI

ഒരു മാസം കഴിഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് കളിക്കാനിറങ്ങുകയാണ്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന എട്ടാം ട്വന്റി 20 ലോകകപ്പ്. അതിനു മുന്നോടിയായി ആറ് ട്വന്റി 20കള്‍ കളിക്കാനുണ്ട്.

ഓസ്‌ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും മൂന്ന് മത്സരങ്ങള്‍ വീതം. കൂടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്ന് ഏകദിന മത്സരവുമുണ്ട്. മത്സരങ്ങളെല്ലാം ഇന്ത്യയിലാണ്. കഴിഞ്ഞവര്‍ഷം ദുബായില്‍ നടന്ന ലോകകപ്പില്‍ പ്രാഥമിക ഘട്ടത്തില്‍ മടങ്ങിയതിന്റെ മുറിവുകള്‍ മായ്ക്കാണമെങ്കില്‍ ഇക്കുറി തയ്യാറെടുപ്പ് കൃത്യമാകണം.

ലോകകപ്പിനുള്ള ഇലവനെ തീരുമാനിക്കാനും ടീമിലെ പോരായ്മകള്‍ പരിഹരിക്കാനുമുള്ള ശ്രമം ചൊവ്വാഴ്ച തുടങ്ങുന്നു. ഓസീസിനെതിരായ ആദ്യ ട്വന്റി 20 ചൊവ്വാഴ്ച മൊഹാലിയില്‍. ഒക്ടോബര്‍ 22-നാണ് ഓസ്ട്രേലിയയില്‍ ട്വന്റി 20 ലോകകപ്പ് തുടങ്ങുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം 23-ന് പാകിസ്താനെതിരേ.

ലോകകപ്പിനും ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ പരമ്പരയ്ക്കുമുള്ള ടീമിനെ കഴിഞ്ഞയാഴ്ച ഒരുമിച്ച് പ്രഖ്യാപിച്ചിരുന്നു. മൂന്നു ടീമിലും ചെറിയ മാറ്റങ്ങളുണ്ട്. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചെങ്കിലും ആദ്യ മത്സരത്തിനു മുമ്പുവരെ ടീമില്‍ മാറ്റത്തിന് അവസരമുണ്ട്.

പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനമുണ്ടായിരുന്നു. അദ്ദേഹത്തെ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പക്ഷേ, കോവിഡ് പോസിറ്റീവായ ഷമി ഞായറാഴ്ച പരമ്പരയില്‍നിന്ന് പിന്മാറി. പകരം ഉമേഷ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തി. പേസര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹാര്‍ എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയും പരമ്പരയിലുണ്ട്. ഈ സാഹചര്യത്തില്‍ ഉമേഷ് ഇലവനിലെത്താന്‍ സാധ്യത കുറവാണ്.

രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് എന്നിവരെ മുന്‍നിര്‍ത്തിയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിങ് പ്ലാന്‍. ഈ പരമ്പരകളിലൂടെ ആ ലൈനപ്പ് ഉറപ്പിക്കേണ്ടതുണ്ട്.

പരിക്കോ മറ്റ് പ്രശ്‌നങ്ങളോ കാരണം ആരെങ്കിലും മാറിയാലാകും മറ്റൊരാള്‍ക്ക് നറുക്കുവീഴുക. പരിക്കുമാറി തിരിച്ചെത്തിയ ജസ്പ്രീത് ബുംറയ്ക്കും ഹര്‍ഷല്‍ പട്ടേലിനും ഫിറ്റ്നസ് തെളിയിക്കേണ്ടതുണ്ട്.

ഇടംകൈയന്‍ പേസ് ബൗളറായ അര്‍ഷ്ദീപ് സിങ് ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ടീമിലില്ലെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുണ്ട്. അര്‍ഷ് ദീപിനും ഇത് ഒരുക്കത്തിന്റെ കാലമാണ്.

ഇടംകൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്കുകാരണം പിന്‍മാറിയത് ഇന്ത്യയ്ക്ക് വലിയ നഷ്ടമാകും. അതിനുപകരം ടീമിലെത്തിയ ഇടംകൈയന്‍ സ്പിന്നര്‍ അക്സര്‍ പട്ടേലും ഓള്‍റൗണ്ടര്‍ ഗണത്തില്‍പ്പെടുന്നു. പക്ഷേ, ബാറ്റിങ്ങില്‍ കൂടുതല്‍ മികവുമുള്ള സ്പിന്നര്‍ ദീപക് ഹൂഡയുമായി മത്സരിക്കേണ്ടിവരും.

ചുരുക്കത്തില്‍, വരാനിരിക്കുന്ന ആറ് ട്വന്റി 20 യിലൂടെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ബ്ലൂപ്രിന്റ് തയ്യാറാകും.

Content Highlights: indian cricket team, inn t20 cricket world cup 2022, india vs south africa, india vs asutralia, bcci


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented