Photo: twitter.com|ACCMedia1
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജഴ്‌സി. ലോകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നായ അഡിഡാസാണ് ഇന്ത്യയുടെ പുതിയ കിറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
' അഡിഡാസ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കിറ്റ് സ്‌പോണ്‍സറായ വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളിലൊന്നായ അഡിഡാസുമായി സഹകരിക്കാന്‍ സാധിച്ചു. അഡിഡാസിന് സ്വാഗതം'- ജയ് ഷാ കുറിച്ചു.
വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ അഡിഡാസ് രൂപകല്‍പ്പന ചെയ്ത പുതിയ ജഴ്‌സിയാകും ധരിക്കുക. ഒക്ടോബറില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിലും ഇന്ത്യയ്ക്ക് വേണ്ടി അഡിഡാസ് പുതിയ ജഴ്‌സി അണിയിച്ചൊരുക്കും.
നിലവില്‍ കില്ലര്‍ ജീന്‍സാണ് ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. കില്ലര്‍ ജീന്‍സുമായുള്ള കരാര്‍ മേയ് 31 ന് അവസാനിക്കും. കില്ലര്‍ ജീന്‍സിന് മുന്‍പ് എം.പി.എല്ലായിരുന്നു ജഴ്‌സിയുടെ സ്‌പോണ്‍സര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്‌പോണ്‍സര്‍ ബൈജൂസ് ലേണിങ് ആപ്പാണ്. 2023 നവംബര്‍ വരെയാണ് ബൈജൂസുമായുള്ള ഇന്ത്യയുടെ കരാര്‍. എന്നാല്‍ അതിന് മുന്‍പ് ബൈജൂസ് കരാര്‍ അവസാനിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതോടെ പുതിയ പ്രധാന സ്‌പോണ്‍സറെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ബി.സി.സി.ഐ.
Content Highlights: Indian Cricket Team Gets New Kit Sponsor In Adidas, BCCI Secretary Jay Shah Confirms
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..