ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജുവിന് ഇടമില്ല


പരിക്കില്‍ നിന്ന് മോചിതനായ ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തി

Photo: twitter.com/BCCI

ന്യൂഡല്‍ഹി: 2022 ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ കെ.എല്‍.രാഹുല്‍ ഉപനായകനാകും. പരിക്കില്‍ നിന്ന് മോചിതനായ ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലില്ല.

മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍ എന്നിവരെ സ്റ്റാന്‍ഡ് ബൈ ആയി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കിന്റെ പിടിയിലായ രവീന്ദ്ര ജഡേജ ടീമിലില്ല. ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേല്‍ കളിക്കും. വെറ്ററന്‍ താരം രവിചന്ദ്ര അശ്വിന്‍ ടീമിലിടം നേടി.

ബാറ്റിങ് ലൈനപ്പില്‍ രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ എന്നിവര്‍ അണിനിരക്കും. വിക്കറ്റ് കീപ്പര്‍മാരായി ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമാണുള്ളത്. ഓള്‍ റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേലും ഹാര്‍ദിക്ക് പാണ്ഡ്യയും ഹര്‍ഷല്‍ പട്ടേലും ടീമിലുണ്ട്. അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് ബൗളര്‍മാരുടെ നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ് ദീപ് സിങ് എന്നിവരുമുണ്ട്.

ഇത്തവണ ഓസ്‌ട്രേലിയയാണ് ട്വന്റി 20 ലോകകപ്പിന് വേദിയാകുന്നത്. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ലോകകപ്പ്. ഏഷ്യാ കപ്പ് നഷ്ടപ്പെടുത്തിയ ഇന്ത്യയ്ക്ക് ലോകകപ്പ് അതിനിര്‍ണായകമാണ്.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.

സ്റ്റാന്‍ഡ്‌ബൈ കളിക്കാര്‍ മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ്, ദീപക് ചാഹര്‍

Content Highlights: indian cricket team, indian team for t20 world cup, world cup squad of india, cricket, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented