പരമ്പര നഷ്ടത്തിനു പിന്നാലെ ടീം ഇന്ത്യയ്ക്ക് പിഴയിട്ട് ഐസിസി


Photo: twitter.com/BCCI

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യയ്ക്ക് ഐസിസിയുടെ പിഴ ശിക്ഷയും.

മൂന്നാം ഏകദിനത്തിലെ കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരിലാണ് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് കെ.എല്‍ രാഹുലിനും സംഘത്തിനും പിഴയിട്ടത്. മാച്ച് ഫീയുടെ 40 ശതമാനമാണ് പിഴയൊടുക്കേണ്ടത്.

അനുവദിച്ച സമയത്ത് രണ്ട് ഓവര്‍ കുറച്ചാണ് ഇന്ത്യ ബൗള്‍ ചെയ്തത്.

ഐസിസിയുടെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരമുള്ള കുറ്റമാണ് ഇന്ത്യ ടീമിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതോടെ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാകാത്ത ഓരോ ഓവറിനും കളിക്കാര്‍ മാച്ച് ഫീയുടെ 20 ശതമാനം വീതം പിഴയൊടുക്കണം. ഇതോടെയാണ് ഇന്ത്യന്‍ ടീമിന് മാച്ച് ഫീയുടെ 40 ശതമാനം പിഴയൊടുക്കേണ്ടതായി വന്നത്.

Content Highlights: indian cricket team fined 40 percent of match fee for slow over-rate

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022

Most Commented