അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയില്‍ വിജയിച്ച് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. നാലു മത്സരങ്ങളടങ്ങിയ പരമ്പര 3-1 ന് സ്വന്തമാക്കിയാണ് കോലിയും സംഘവും ഒന്നാം സ്ഥാനത്തെത്തിയത്.
നിലവില്‍ ഇന്ത്യയ്ക്ക് 122 പോയന്റാണുള്ളത്. 118 പോയന്റുള്ള ന്യൂസീലന്‍ഡിനെ മറികടന്നാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ന്യൂസീലന്‍ഡ് രണ്ടാം സ്ഥാനത്തേക്ക് വീണു. 113 പോയന്റുമായി ഓസ്ട്രേലിയയാണ് മൂന്നാമത്. 105 പോയന്റുമായി ഇംഗ്ലണ്ട് നാലാമതും 90 പോയന്റുകളുമായി പാകിസ്താന് അഞ്ചാം സ്ഥാനത്തും തുടരുന്നു.
India on 🔝
— ICC (@ICC) March 6, 2021
Virat Kohli and Co. are No.1 in the @MRFWorldwide ICC Test Team Rankings 🔥 pic.twitter.com/uHG4q0pUlj
ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇന്ത്യ യോഗ്യത നേടി.
Content Highlights: Indian cricket team bags first place in ICC test rankings