സിഡ്നി: ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യന്‍ ഇന്നിങ്സിന്റെ പ്രത്യേകത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിന്റെ ഇന്നിങ്സായിരുന്നു.
കരിയറിലെ എട്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന പന്ത് സിഡ്നി ടെസ്റ്റില്‍ 189 പന്തില്‍ 15 ബൗണ്ടറിയും ഒരു സിക്സും സഹിതം 159 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ടെസ്റ്റ് കരിയറിലെ പന്തിന്റെ രണ്ടാമത്തെ സെഞ്ചുറിയായിരുന്നു ഇത്.
മൈതാനത്ത് പന്ത് ഓസീസ് ബാറ്റ്സ്മാന്മാരെ പൊരിക്കുമ്പോള്‍ ഗാലറിയില്‍ ഇന്ത്യന്‍ ആരാധകര്‍ പന്തിന് പാട്ടിലൂടെ പിന്തുണ നല്‍കുകയായിരുന്നു. ഗാലറിയിലെ ഇന്ത്യന്‍ ആരാധകരുടെ പന്ത് പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്ത്യയുടെ ആരാധക സംഘമായ ഭാരത് ആര്‍മിയാണ് പന്തിന്റെ പേരില്‍ പാട്ട് പാടിയത്.
'ഞങ്ങള്‍ക്ക് പന്തുണ്ട്, ഋഷഭ് പന്ത്' എന്നു തുടങ്ങുന്ന പാട്ടില്‍ പന്ത് സിക്സറടിക്കുന്നതിനെ കുറിച്ചും കുട്ടികളെ നോക്കുന്നതിനെ കുറിച്ചുമൊക്കെ പറയുന്നുണ്ട്. നേരത്തെ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന് പന്തിനോട് തന്റെ കുട്ടികളെ നോക്കാമോ എന്നു ചോദിച്ചത് ശ്രദ്ധേയമായിരുന്നു. ഇതിനു പിന്നാലെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ക്ഷണിച്ച വിരുന്നിനിടെ പെയ്നിന്റെ കുട്ടികളുമൊത്തുള്ള പന്തിന്റെ ചിത്രവും ഏറെ ശ്രദ്ധ നേടി. ഇതിനു പിന്നാലെയാണ് ഭാരത് ആര്‍മി പന്തിനെ കുറിച്ച് പാട്ടിറക്കിയത്.
ഓസീസ് മണ്ണില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ആദ്യ സെഞ്ചുറിയെന്ന റെക്കോഡും ഈ മത്സരത്തില്‍ പന്ത് സ്വന്തമാക്കിയിരുന്നു. 1967-ല്‍ ഫാറൂഖ് എന്‍ജിനീയര്‍ നേടിയ 89 റണ്‍സായിരുന്നു ഓസീസ് മണ്ണില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍. 2012-ല്‍ ധോനി സിഡ്നിയില്‍ നേടിയ 57 റണ്‍സും പന്തിനു മുന്നില്‍ വഴിമാറി.
കൂടാതെ ഇന്ത്യയ്ക്കു പുറത്ത് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്കോര്‍ എന്ന ധോനിയുടെ റെക്കോഡും പന്ത് മറികടന്നു. 2006-ല്‍ ഫൈസലാബാദില്‍ പാകിസ്താനെതിരേ ധോനി നേടിയ 148 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോഡ്.
Content Highlights: indian cricket fans with rishabh pant song to troll australia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..