Photo: AP
ലണ്ടൻ: ഇംഗ്ലണ്ടിന്റെ 10 വിക്കറ്റും വീഴ്ത്തിയത് ഇന്ത്യയുടെ പേസ് ബൗളർമാരാണ്. ഇന്ത്യയെ സംബന്ധിച്ച് അപൂർവകാര്യം. മുമ്പ് സംഭവിച്ചിട്ടുണ്ടെങ്കിലും, ആദ്യം ബൗൾ ചെയ്യുമ്പോൾ എതിരാളിയുടെ എല്ലാ വിക്കറ്റുകളും ഇന്ത്യൻ പേസർമാർ വീഴ്ത്തുന്നത് ആദ്യം. ഇംഗ്ലണ്ടിലെ ഏകദിനത്തിൽ ഒരു ഇന്ത്യൻ പേസറുടെ ഏറ്റവും മികച്ച പ്രകടനമാണ് ജസ്പ്രീത് ബുംറയുടേത്. ബുംറ മറ്റ് രണ്ട് റെക്കോഡുകൾക്ക് അരികിലായിരുന്നു.
ഇംഗ്ലണ്ടിൽ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനം പാകിസ്താന്റെ വഖാർ യൂനിസിന്റേതാണ്. 2001ൽ ലീഡ്സിൽ 36 റൺസിന് ഏഴ് വിക്കറ്റെടുത്തു. ഒരു വിക്കറ്റ് കൂടി നേടാനായിരുന്നെങ്കിൽ ആ റെക്കോഡ് ബുംറയുടെ പേരിലാകുമായിരുന്നു.
ഏകദിനത്തിൽ ഒരു ഇന്ത്യൻ ബൗളറുടെ മൂന്നാമത്തെ മികച്ച ബൗളിങ് പ്രകടനമാണ് ബുംറയുടേത്. 2014-ൽ ബംഗ്ലാദേശിനെതിരേ നാല് റൺസിന് ആറ് വിക്കറ്റെടുത്ത സ്റ്റുവർട്ട് ബിന്നിയാണ് ഒന്നാം സ്ഥാനത്ത്. കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരേ 12 റൺസിന് ആറ് വിക്കറ്റെടുത്ത അനിൽ കുംബ്ലെ രണ്ടാമതും.
Content Highlights: india vs england, indian bowlers, jasprit bumrah, indian cricket, sports news, sports
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..