സ്മൃതി മന്ദാനയുടെ ബാറ്റിങ് | Photo: twitter| ICC
ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ മികച്ച നിലയില്‍. മഴ തടസ്സപ്പെടുത്തിയ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന നിലയിലാണ്. ദീപ്തി ശര്‍മ(12)യും താനിയ ഭാട്ടിയ(0) യുമാണ് ക്രീസില്‍.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളി തുടങ്ങിയ ഇന്ത്യക്കായി സ്മൃതി മന്ദാന സെഞ്ചുറി കണ്ടെത്തി. 216 പന്തില്‍ 22 ഫോറും ഒരു സിക്‌സും സഹിതം 127 റണ്‍സാണ് സ്മൃതി അടിച്ചെടുത്തത്. രണ്ടാം വിക്കറ്റില്‍ പൂനം റൗത്തുമായി ചേര്‍ന്ന് 102 റണ്‍സ് കൂട്ടുകെട്ടുമുണ്ടാക്കി. 165 പന്തില്‍ 36 റണ്‍സാണ് പൂനം നേടിയത്. ആദ്യ ദിനം ഓപ്പണിങ് വിക്കറ്റില്‍ ഷെഫാലി വര്‍മയുമായി ചേര്‍ന്ന് സ്മൃതി 93 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
ക്യാപ്റ്റന്‍ മിതാലി രാജ് 86 പന്തില്‍ 30 റണ്‍സെടുത്തപ്പോള്‍ യാസ്തിക ഭാട്ടിയ 40 പന്തില്‍ 19 റണ്‍സടിച്ചു. മിതാലി രാജിനെ അന്നാബെല്‍ റണ്‍ഔട്ടാക്കുകയായിരുന്നു.
ഇന്ത്യന്‍ വനിതാ ടീം ഇതാദ്യമായാണ് പിങ്ക് ബോള്‍ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് കളിക്കുന്നത്. പരിക്കുമൂലം ഹര്‍മന്‍പ്രീത് കളിക്കുന്നില്ല. ഇതിനുമുന്‍പ് 2006 ലാണ് ഇന്ത്യ അവസാനമായി ഓസ്ട്രേലിയയ്ക്കെതിരേ ടെസ്റ്റ് മത്സരം കളിച്ചത്.
Content Highlights: India Women vs Australia Women Test Cricket
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..