ശിഖർ ധവാൻ | Photo: PTI
മുംബൈ: ഇന്ത്യൻ യുവനിരയുടെ ശ്രീലങ്കൻ പര്യടനത്തിലെ മത്സര തിയ്യതികൾ പ്രഖ്യാപിച്ചു. മൂന്നു വീതം ഏകദിനങ്ങളും ട്വന്റി-20യുമുള്ള പരമ്പര ജൂലായ് 13 മുതൽ 25 വരെയാണ് നടക്കുക. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ ഇന്ത്യയുടെ യുവടീമാകും ശ്രീലങ്കയെ നേരിടുക.
ജൂലായ് 13,16,18 തിയ്യതികളിൽ ഏകദിന മത്സരങ്ങളും 21, 23, 25 തിയ്യതികളിൽ ട്വന്റി മത്സരങ്ങളും നടക്കും. വേദികൾ പിന്നീട് പ്രഖ്യാപിക്കും.
ശിഖർ ധവാനായിരിക്കും ക്യാപ്റ്റൻ. ഹാർദിക് പാണ്ഡ്യ, പരിക്കുമാറി തിരിച്ചെത്തുന്ന ശ്രേയസ് അയ്യരും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയേക്കും. രാഹുൽ ദ്രാവിഡാകും പരിശീലകൻ.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ സീനിയർ ടീം. ജൂൺ പതിനെട്ടിന് ന്യൂസീലൻഡിനെതിരേയാണ് ഫൈനൽ. അതിനുശേഷം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയും കളിക്കും. ഒരേസമയം രണ്ട് ഇന്ത്യൻ ടീമുകൾ രണ്ട് വ്യത്യസ്ത രാജ്യങ്ങളിൽ പര്യടനം നടത്തുന്നു എന്നത് അപൂർവ്വമായ കാര്യമാണ്.
Content Highlights: India will play three ODIs and as many T20 Internationals in Sri Lanka
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..