
ഹർമൻപ്രീതിനൊപ്പം വിക്കറ്റ് ആഘോഷിക്കുന്ന പൂനം യാദവ് ഫോട്ടോ: റോയിട്ടേഴ്സ്
ബ്രിസ്ബെയന്‍: ട്വന്റി-20 ലോകകപ്പ് തുടങ്ങും മുമ്പെ ഇന്ത്യന്‍ ടീം ആവേശത്തിലാണ്. സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ വെസ്റ്റിന്‍ഡീസിനെ ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ കീഴടക്കി. അവാസ മൂന്നു പന്തില്‍ വിന്‍ഡീസിന് വിജയിക്കാന്‍ നാല് റണ്‍സ് മതിയായിരുന്നു. എന്നാല്‍ ഒരു റണ്ണെടുക്കുന്നതിനിടയില്‍ ശേഷിക്കുന്ന രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യ വിജയതീരത്തെത്തി.
108 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിന് നിശ്ചിത ഓവറില്‍ 105 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്കായി പൂനം യാദവ് നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. അവസാന ഓവറില്‍ 11 റണ്‍സ് വിജലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വീന്‍ഡീസിനെ കുരുക്കിയതും പൂനത്തിന്റെ ബൗളിങ്ങാണ്. ആദ്യ മൂന്നു പന്തില്‍ പൂനം ഏഴു റണ്‍സ് വഴങ്ങി. എന്നാല്‍ നാലാം പന്തില്‍ ഹെയ്ലി മാത്യൂസിനെ പുറത്താക്കിയ പൂനം ആറാം പന്തില്‍ ചിനേലെ ഹെന്‍ട്രിയേയും തിരിച്ചയച്ച് ഇന്ത്യക്ക് വിജയമൊരുക്കി. ഇതിനിടയില്‍ അഞ്ചാം പന്തില്‍ ഒരൊറ്റ റണ്‍ മാത്രമാണ് വിന്‍ഡീസ് നേടിയത്. 41 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 42 റണ്‍സെടുത്ത ലീ ആന്‍ കിര്‍ബി ഒഴികെ മറ്റാരും വെസ്റ്റിന്‍ഡീസ് നിരയില്‍ തിളങ്ങിയില്ല.
20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ 107 റണ്‍സ് അടിച്ചത്. പുറത്താകാതെ 24 റണ്‍സെടുത്ത ശിഖ പാണ്ഡെയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. ശേഷിക്കുന്നവരെല്ലാം പരാജയമായിരുന്നു. ഷാമിലിയ കോണെലും അനീഷ മുഹമ്മദും വിന്‍ഡീസിനായി രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.
Content Highlights: India warm up for Women's T 20 World Cup with win over West Indies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..