വിറപ്പിച്ച് സിംബാബ്‌വെ, റാസയുടെ സെഞ്ചുറി പാഴായി, അവസാന ഏകദിനത്തില്‍ ഇന്ത്യന്‍ ജയം 13 റണ്‍സിന്


സികന്ദർ റാസ | Photo: facebook.com/ZimbabweCricket

ഹരാരെ: ഇന്ത്യയെ അട്ടിമറിക്കുന്നതിന്റെ വക്കോളമെത്തിയെങ്കിലും വിജയലക്ഷ്യമായ 290ന് 13 റണ്‍സ് അകലെ സിംബാബ്‌വേയുടെ പോരാട്ടം അവസാനിച്ചു. ഒരു വശത്ത് വിക്കറ്റുകള്‍ വീണെങ്കിലും എട്ടാം വിക്കറ്റില്‍ ബ്രാഡ് ഇവാന്‍സിനെ കൂട്ടുപിടിച്ച് സികന്ദര്‍ റാസ നേടിയ സെഞ്ചുറി 115(94) ആഫ്രിക്കന്‍ ടീമിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ജയം കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല. 36ാം ഓവറില്‍ 169ന് 7 വിക്കറ്റ് എന്ന നിലയില്‍ നിന്നായിരുന്നു സിംബാബ്‌വേയുടെ അവിശ്വസനീയമായ പോരാട്ടം. റാസ-ഇവാന്‍സ് സഖ്യം 79 പന്തില്‍ നിന്ന് 104 റണ്‍സാണ് നേടിയത്.

ജയം 15 പന്തില്‍ 21 റണ്‍സ് അകലെ നില്‍ക്കെ ബ്രാഡ് ഇവാന്‍സിനെ ഷാര്‍ദുല്‍ ഠാക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ സിംബാബ്‌വെ പതറി. തൊട്ടടുത്ത ഓവറില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ച റാസയെ മികച്ച ഒരു ഡൈവിങ് ക്യാച്ചിലൂടെ ഗില്‍ മടക്കിയപ്പോഴാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് നെഞ്ചിടിപ്പ് സാധാരണഗതിയിലെത്തിയത്. മുന്‍നിരയും മധ്യനിരയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണത് സിംബാബ്‌വേയ്ക്ക് തിരിച്ചടിയായി.ഷോണ്‍ വില്യംസ് 45(46), ബ്രാഡ് ഇവാന്‍സ് 28(36) നായകന്‍ റെജിസ് ചകബവ 16(27) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ ഭേദപ്പെട്ട സംഭാവന. ഇന്ത്യക്ക് വേണ്ടി ആവേശ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദീപക് ചാഹാര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷാര്‍ദുല്‍ ഠാക്കൂര്‍ ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, യുവ താരം ശുബ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറി 130(97) മികവിലാണ് 289 റണ്‍സ് നേടിയത്.

15 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു മൂന്നാമനായി ക്രീസിലെത്തിയ ഗില്ലിന്റെ ഇന്നിങ്സ്. ഇഷാന്‍ കിഷന്‍ 50 (61) അര്‍ധസെഞ്ചുറി നേടി പുറത്തായപ്പോള്‍ ശിഖര്‍ ധവാന്‍ 40(68), കെ.എല്‍ രാഹുല്‍ 30(46) എന്നിവരും തിളങ്ങി. കഴിഞ്ഞ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ച് സഞ്ജു സാംസണ്‍ 15(13) റണ്‍സ് നേടി പുറത്തായി.രണ്ട് സിക്സറുകള്‍ പായിച്ചാണ് ആറാമനായി ക്രീസിലെത്തിയ മലയാളി ബാറ്റര്‍ പുറത്തായത്. സിംബാബ്വെയ്ക്ക് വേണ്ടി ബ്രാഡ് ഇവാന്‍സ് 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. വിക്ടര്‍ ന്യൂച്ചി, ലൂക്ക് ജോങ്വേ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: india, zimbabwe, odi, subhman gill


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented