മൂന്ന് ബൗളര്‍മാര്‍ക്ക് വിശ്രമം; സിദ്ധാര്‍ഥ് കൗള്‍ ടീമില്‍


ഞായറാഴ്ച്ച ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് മൂന്നാം ടി ട്വന്റി നടക്കുക

ചെന്നൈ: വിന്‍ഡീസിനെതിരായ മൂന്നാം ടി ട്വന്റിയില്‍ ജസ്പ്രീത് ബുംറയും ഉമേഷ് യാദവും കുല്‍ദീപ് യാദവും കളിക്കില്ല. മൂന്ന് ബൗളര്‍മാര്‍ക്കും വിശ്രമം അനുവദിച്ചാണ് ബി.സി.സി.ഐ ടീമിനെ പ്രഖ്യാപിച്ചത്. ഇവര്‍ക്ക് പകരം പേസ് ബൗളര്‍ സിദ്ധാര്‍ഥ് കൗളിനെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ച്ച ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് മൂന്നാം ടി ട്വന്റി നടക്കുക. ആദ്യ രണ്ട് ടിട്വന്റിയും വിജയിച്ച് ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞു. ഇതോടെ ഓസ്‌ട്രേലിയന്‍ പര്യടനം കൂടി കണക്കിലെടുത്താണ് മൂന്ന് ബൗളര്‍മാര്‍ക്കും വിശ്രമം അനുവദിച്ചത്.

മീഡിയം പേസ് ബൗളറായ കൗള്‍ ഇന്ത്യക്കായി രണ്ട് ടിട്വന്റിയും മൂന്ന് ഏകദിനവും കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ടീമിലുണ്ടായിരുന്ന താരമാണ് ഇരുപത്തിയെട്ടുകാരന്‍. അയര്‍ലന്‍ഡിനെതിരായ ടിട്വന്റിയിലൂടെ ദേശീയ ജഴ്‌സിയില്‍ അരങ്ങേറിയ താരം അതേ പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ ബ്രിസ്റ്റോളില്‍ നടന്ന മത്സരത്തിലും ഇന്ത്യയ്ക്കായി കളിച്ചു. ഏകദിനത്തില്‍ ഇതുവരെ വിക്കറ്റ് നേടിയിട്ടില്ല. അതേസമയം ടിട്വന്റിയില്‍ മൂന്ന് വിക്കറ്റ് അക്കൗണ്ടിലുണ്ട്.

ഈ മാസം അവസാനമാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം. മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റും മൂന്ന് ടിട്വന്റിയുമാണ് ഈ പരമ്പരയിലുള്ളത്. നവംബര്‍ 21ന് ബ്രിസ്‌ബെയ്‌നിലാണ് ഇരുവരും തമ്മിലുള്ള ആദ്യ ടിട്വന്റി നടക്കുക.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (നായകന്‍), ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹാല്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ഷഹബാദ് നദീം, സിദ്ധാര്‍ഥ് കൗള്‍.

Content Highlights: India vs West Inides Siddarth Kaul returns as India rest Umesh Yadav, Jasprit Bumrah, Kuldeep Yadav

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022

More from this section




Most Commented