ചെന്നൈ: വിന്‍ഡീസിനെതിരായ ടിട്വന്റി പരമ്പര തൂത്തുവാരി ഇന്ത്യ. ചെന്നൈയില്‍ നടന്ന മൂന്നാം ടി ട്വന്റിയില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. 62 പന്തില്‍ 92 റണ്‍സുമായി ശിഖര്‍ ധവാനും 38 പന്തില്‍ 58 റണ്‍സുമായി ഋഷഭ് പന്തും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.
182 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്കോര്‍ 13-ല്‍ നില്‍ക്കെ രോഹിത് ശര്‍മ്മയെ നഷ്ടമായി. ആറ് പന്തില്‍ നാല് റണ്‍സടിച്ച രോഹിതിനെ കീമോ പോളിന്റെ പന്തില്‍ ബ്രാത്വെയ്റ്റ് ക്യാച്ചെടുക്കുകയായിരുന്നു. പത്ത് പന്തില്‍ 17 റണ്‍സടിച്ച കെ.എല്‍ രാഹുല്‍ ഒഷെയ്ന് തോമസിന്റെ പന്തില്‍ പുറത്തായി. പിന്നീട് മൂന്നാം വിക്കറ്റില്‍ പന്തും ധവാനും ഒത്തുചേരുകയായിരുന്നു. സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ശേഷമാണ് ഇരുവരും വഴിപിരിഞ്ഞത്. കീമോ പോളിന്റെ പന്തില്‍ പന്ത് ബൗള്ഡാകുകയായിപുന്നു. അവസാന ഓവറിലെ അഞ്ചാം പന്തില്‍ ധവാനെ പൊള്ളാര്‍ഡ് ക്യാച്ചിലൂടെ പുറത്താക്കി. അവസാന പന്തില്‍ സിംഗിളെടുത്ത് മനീഷ് പാണ്ഡെ ഇന്ത്യയെ വിജയതീരത്തെത്തിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. നിക്കോളാസ് പുരാന്റെ അതിവേഗ അര്‍ദ്ധ സെഞ്ചുറിയാണ് വിന്‍ഡീസിന്റെ ഇന്നിങ്സില്‍ നിര്‍ണായകമായത്. 25 പന്തില്‍ നാല് വീതം ഫോറിന്റേയും സിക്സിന്റേയും അകമ്പടിയോടെ 53 റണ്‍സുമായി പുരാന് പുറത്താകാതെ നിന്നു. 37 പന്തില്‍ 43 റണ്‍സുമായി ഡാരെന്‍ ബ്രാവോ ഒപ്പം നിന്നു. പിരിയാത്ത നാലാം വിക്കറ്റില്‍ ഇരുവരും 41 പന്തില്‍ 87 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ഓപ്പണിങ് വിക്കറ്റില്‍ 51 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 24 റണ്‍സെടുത്ത ഹോപ്പിനെ പുറത്താക്കി ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഹെറ്റ്മെയറിനേയും ചാഹല്‍ പുറത്താക്കി. 21 പന്തില്‍ 26 റണ്‍സാണ് ഹെറ്റ്മെയര്‍ നേടിയത്.
Content Highlights: India vs West Indies Third T20 Cricket
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..