Photo: twitter.com/BCCI
ബാസെറ്റര്‍: ഇന്ത്യ -വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം തുടങ്ങാന്‍ വൈകും. മത്സരം ആദ്യം രണ്ട് മണിക്കൂര്‍ വൈകുമെന്ന് വ്യക്തമാക്കിയ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അധികൃതര്‍ പിന്നീട് ഒരു മണിക്കൂര്‍ കൂടി വൈകുമെന്ന് അറിയിക്കുകയായിരുന്നു. എട്ടുമണിക്ക് തുടങ്ങേണ്ട മത്സരം രാത്രി 11 ന് ആരംഭിക്കും. ഓവര്‍ വെട്ടിച്ചുരുക്കില്ല.
ആദ്യ മത്സരവേദിയായ ട്രിനിഡാഡില്‍ നിന്ന് ഇരുടീമുകളുടെയും ലഗേജുകള്‍ എത്താന്‍ വൈകിയതിനാലാണ് മത്സരം തുടങ്ങാന്‍ താമസമെടുക്കുന്നതെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് വ്യക്തമാക്കി. ഇതുമൂലം സ്‌പോണ്‍സര്‍മാര്‍ക്കും ആരാധകര്‍ക്കും താരങ്ങള്‍ക്കുമുണ്ടായ ബുദ്ധിമുട്ടിന് വിന്‍ഡീസ് ക്രിക്കറ്റ് ക്ഷമാപണം നടത്തി.
ആദ്യ മത്സരത്തില്‍ വലിയ വിജയം നേടിയ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഏകദിന പരമ്പരപോലെ ട്വന്റി 20 പരമ്പരയും തൂത്തുവാരുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.
Content Highlights: india vs west indies, ind vs wi, indian cricket, t20 match, sanju samson, cricket news, sports
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..