കരീബിയന്‍ മണ്ണില്‍ കുതിപ്പുതുടരാന്‍ ഇന്ത്യ, സഞ്ജു കളിക്കുമോ?


രണ്ടാം ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് വെസ്റ്റിന്‍ഡീസിനെ നേരിടും.

Photo: twitter.com/BCCI

ബാസെറ്റര്‍: കരീബിയയിലെ വിജയക്കുതിപ്പ് തുടരുക എന്ന ലക്ഷ്യവുമായി രണ്ടാം ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് വെസ്റ്റിന്‍ഡീസിനെ നേരിടും. മത്സരം സെയ്ന്റ് കിറ്റ്സ് ആന്‍ഡ് നെവിസിന്റെ തലസ്ഥാനമായ ബാസെറ്ററില്‍ രാത്രി എട്ടുമുതല്‍. അഞ്ച് ട്വന്റി 20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യകളിയില്‍ ഇന്ത്യ സമ്പൂര്‍ണവിജയം നേടിയിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയും മുതല്‍ക്കൂട്ടായി.

ലോകകപ്പിനുമുമ്പ് ഇന്ത്യ പരീക്ഷണങ്ങള്‍ തുടരുകയാണ്. ആദ്യകളിയില്‍ സൂര്യകുമാര്‍ യാദവാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ഈവര്‍ഷം ഇന്ത്യ പരീക്ഷിക്കുന്ന ഏഴാം ഓപ്പണറാണ് യാദവ്. കെ.എല്‍. രാഹുല്‍ പരിക്കുകാരണം ദീര്‍ഘകാലമായി വിട്ടുനില്‍ക്കുന്നതിനാല്‍, രോഹിതിന് കൂട്ടായി മികച്ച ഒരു ഓപ്പണറെ തേടുകയാണ് ടീം. ഒരിടവേളയ്ക്കുശേഷം ടീമിലേക്ക് തിരിച്ചെത്തിയ സ്പിന്നര്‍ ആര്‍. അശ്വിനും മികവുകാട്ടി. ഫിനിഷറുടെ റോളിന് കൂടുതല്‍ അര്‍ഥതലങ്ങള്‍ നല്‍കുകയാണ് ദിനേഷ് കാര്‍ത്തിക്.

മലയാളി താരം സഞ്ജു സാംസണ് കെ.എല്‍.രാഹുലിന് പകരം ടീമിലിടം നേടിയിട്ടുണ്ട്. എന്നാല്‍ ആദ്യ മത്സരത്തില്‍ താരത്തിന് അവസാന ഇലവനില്‍ ഇടം നേടാനായില്ല. രണ്ടാം മത്സരത്തിലും അതേ ടീമിനെത്തന്നെ ഇറക്കാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ സഞ്ജുവിന് ഈ മത്സരത്തിലും പുറത്തിരിക്കേണ്ടിവരും. ആദ്യ മത്സരത്തില്‍ താളം കണ്ടെത്താതെ പോയ ഋഷഭ് പന്തിനും ശ്രേയസ് അയ്യര്‍ക്കും രണ്ടാം മത്സരം നിര്‍ണായകമാണ്. ശ്രേയസ്സിന് പകരം സഞ്ജുവിനെ പരിഗണിക്കാനും സാധ്യതയുണ്ട്. ആദ്യ മത്സരത്തില്‍ മധ്യനിര ബാറ്റിങ് താളം കണ്ടെത്തിയില്ല. ഫിനിഷറുടെ റോളില്‍ തിളങ്ങിയ ദിനേശ് കാര്‍ത്തിക്കും നായകന്‍ രോഹിത് ശര്‍മയുമാണ് ഇന്ത്യയുടെ ബാറ്റിങ്ങിന് കരുത്തേകിയത്.

ബൗളര്‍മാരുടെ കാര്യമെടുക്കുമ്പോള്‍ മികച്ച പ്രകടനമാണ് ആദ്യ മത്സരത്തില്‍ പുറത്തെടുത്തത്. ഭുവനേശ്വര്‍ കുമാറും അര്‍ഷ്ദീപും ജഡേജയും അശ്വിനും ബിഷ്‌ണോയിയുമെല്ലാം റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാണിച്ചു.

മറുവശത്ത് ഇന്ത്യയോട് തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ തോറ്റതിന്റെ നാണക്കേടിലാണ് വെസ്റ്റ് ഇന്‍ഡീസ്. ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട വിന്‍ഡീസ് ആദ്യ ട്വന്റി 20യിലും വീണു. നാണക്കേട് ഒഴിവാക്കാന്‍ ടീമിന് ഇന്ന് വിജയിച്ചേ മതിയാകൂ.

Content Highlights: india vs west indies, ind vs wi, ind vs wi t20, india t20, sanju samson, sanju in indian cricket

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented