Photo: ANI
കൊല്‍ക്കത്ത: വിരാട് കോലിയുടെ മോശം ഫോമിനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കളിച്ച കോലിക്ക് വെറും 26 റണ്‍സ് മാത്രമായിരുന്നു നേടാനായത്. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് രോഹിത് മാധ്യമങ്ങളോട് കടുത്ത ഭാഷയില്‍ തന്നെ മറുപടി പറഞ്ഞത്.
''ഇതെല്ലാം തുടങ്ങിയത് നിങ്ങളാണ് (മാധ്യമങ്ങള്‍) എന്നാണ് ഞാന്‍ കരുതുന്നത്. കോലി മികച്ച മാനസികാവസ്ഥയില്‍ തന്നെയാണ്. സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം. നിങ്ങള്‍ക്ക് അല്‍പ്പനേരം മിണ്ടാതിരിക്കാന്‍ കഴിയുമെങ്കില്‍, എനിക്ക് ഉറപ്പുണ്ട് അദ്ദേഹത്തിനത് ആശ്വാസമായിരിക്കും.'' - രോഹിത് പറഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര ബുധനാഴ്ച ആരംഭിക്കാനാരിക്കെ മാധ്യമങ്ങളെ കാണുകയായിരുന്നു രോഹിത്.
നേരത്തെ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കായുള്ള ഒരുക്കത്തിലാണ്.
Content Highlights: India vs West Indies Rohit Sharma backs Virat Kohli
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..