Photo: twitter.com/BCCI
സാന്‍ ഫെര്‍ണാന്‍ഡോ: ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു.. മലയാളിതാരം സഞ്ജു സാംസണ്‍ ടീമിലിടം നേടിയില്ല.
രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ പരിക്കില്‍ നിന്ന് മുക്തനായ രവീന്ദ്ര ജഡേജ തിരിച്ചെത്തി. സൂര്യകുമാര്‍ യാദവ് ഓപ്പണറാകും. ശ്രേയസ് അയ്യര്‍,ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശം കാര്‍ത്തിക് എന്നിവര്‍ ബാറ്റിങ്ങിന് കരുത്തേകും.
സ്പിന്നര്‍മാരായ രവി ബിഷ്‌ണോയി, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ ടീമിലിടം നേടി. ഇവരെക്കൂടാതെ അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍ എന്നീ പേസര്‍മാരും ബൗളിങ് വിഭാഗത്തില്‍ അണിനിരക്കും.
അഞ്ചുമത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതിനുമുന്‍പ് നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ 3-0 ന് തൂത്തുവാരിയിരുന്നു. കോവിഡിന്റെ പിടിയിലായ രാഹുലിന് പകരം ടീമില്‍ ഇടം നേടിയെങ്കിലും ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ സഞ്ജുവിന് സാധിച്ചില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..