ഇന്ത്യക്ക് 67 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം, പരമ്പര


മുംബൈ: വിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി20യില്‍ ഇന്ത്യക്ക് 67 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് നിശ്ചിക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം.

68 റണ്‍സ് നേടിയ പൊള്ളാര്‍ഡാണ് വിന്‍ഡീസ് നിരയില്‍ ടോപ് സ്‌കോറര്‍. ഹെറ്റ്മയര്‍ 41 റണ്‍സ് നേടി. ഓപ്പണര്‍മാരായ സിമ്മണ്‍സ് (ഏഴ്), ബ്രണ്ടന്‍ കിങ് ( അഞ്ച്), നിക്കോളാസ് പൂരന്‍ (0), ജെസണ്‍ ഹോള്‍ഡര്‍ ( 8) വാല്‍ഷ് ( 11), പിയറി ( 6) എന്നിവര്‍ പുറത്തായി. വില്യംസണ്‍ ( 13), കോര്‍ട്ടല്‍ (4) എന്നിവര്‍ പുറത്താകാതെ നിന്നു.

17 റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റ് നഷ്ടമാക്കി തകര്‍ച്ചയിലേക്ക് നീങ്ങിയ വിന്‍ഡീസിനെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പൊള്ളാര്‍ഡ് - ഹെറ്റ്മയര്‍ സഖ്യമാണ് കരകയറ്റിയത്. ഹെറ്റ്മയര്‍ 24 പന്തില്‍ ഒരു ഫോറും അഞ്ചു സിക്‌സും സഹിതം 41 റണ്‍സെടുത്ത് പുറത്തായി. 33 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്‌സും സഹിതം പൊള്ളാര്‍ഡ് അര്‍ധസെഞ്ചുറി തികച്ചു.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വിക്കറ്റുവീതം വീഴ്ത്തി. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ചാഹറാണ് കൂട്ടത്തില്‍ മികച്ചുനിന്നത്.

നേരത്തെ ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ പിന്‍ബലത്തില്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 240 റണ്‍സ് നേടി. രോഹിത്തും ലോകേഷ് രാഹുലും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ മികച്ച അടിത്തറയാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 135 റണ്‍സെടുത്തു. 34 പന്തില്‍ ആറു ഫോറും അഞ്ചു സിക്‌സും സഹിതം 71 റണ്‍സെടുത്ത രോഹിത് ശര്‍മയെ കെസറിക് വില്യംസാണ് പുറത്താക്കിയത്.

ലോകേഷ് രാഹുല്‍ 56 പന്തില്‍ 91 നേടി. ക്യാപ്റ്റന്‍ വിരാട് കോലി 29 പന്തില്‍ 70 റണ്‍സുമായി പുറത്താകാതെ നിന്നു. പൂജ്യത്തിന് പുറത്തായ ഋഷഭ് പന്തുമാത്രം നിരാശപ്പെടുത്തി. ശ്രേയസ് അയ്യര്‍ (0) പുറത്താകാതെ നിന്നു. വിന്‍ഡീസിനായി കെസറിക് വില്യംസ്, കീറോണ്‍ പൊള്ളാര്‍ഡ്, ഷെല്‍ഡണ്‍ കോട്രല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Content Highlights: India vs West Indies 3rd T20I, West Indies tour of India

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


mathrubhumi

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022

Most Commented