രോഹിത് അടിച്ചൊതുക്കി; ബൗളര്‍മാര്‍ എറിഞ്ഞിട്ടു; ഇന്ത്യയ്ക്ക് 71 റണ്‍സ് ജയം


കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് വിന്‍ഡീസിനെ തോല്‍പ്പിച്ചിരുന്നു.

ലക്‌നൗ: വിന്‍ഡീസിനെതിരായ രണ്ടാം ടിട്വന്റി മത്സരത്തില്‍ ഇന്ത്യയ്ക്ക് 71 റണ്‍സിന്റെ വമ്പന്‍ ജയം. നാലാം സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മികവില്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 20 ഓവറില്‍ 124 റണ്‍സെടുക്കാനേ ആയുള്ളൂ. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.

രോഹിത് ബാറ്റു കൊണ്ട് അടിച്ചൊതുക്കിയപ്പോള്‍ ബൗളര്‍മാര്‍ വിന്‍ഡീസിനെ എറിഞ്ഞിട്ടു. ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ദീപാവലി നാളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റു കൊണ്ട് ആഘോഷിച്ചപ്പോള്‍ വിന്‍ഡീസ് ബൗളര്‍മാരെല്ലാം നല്ല തല്ലു വാങ്ങി. ആദ്യ മത്സരം ഇന്ത്യ അഞ്ചു വിക്കറ്റിന് വിജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച നടക്കും.

196 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിന് ഒരു ഘട്ടത്തില്‍ പോലും വിജയപ്രതീക്ഷയുണര്‍ത്താന്‍ സാധിച്ചില്ല. വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. വിന്‍ഡീസ് നിരയില്‍ അഞ്ചു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 23 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയാണ് വിന്‍ഡീസിന്റെ ടോപ്പ് സ്‌കോറര്‍.

ഹെറ്റ്മയര്‍ (15), ദിനേഷ് രാംദിന്‍ (10), കീമോ പോള്‍ (20), ഷായ് ഹോപ് (6), നിക്കോളാസ് പുരാന്‍ (4), പൊള്ളാര്‍ഡ് (6), ഫാബിയന്‍ അലന്‍ (0), പിയറി (1) എന്നിവരാണ് പുറത്തായ മറ്റ് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍. ഒഷാനെ തോമസ് (8*), കാര്‍ലോസ് ബ്രാത്‌വയ്റ്റ് (15*) എന്നിവര്‍ പുറത്താകാതെ നിന്നു.

തകര്‍ത്തടിച്ച് രോഹിത്തിന്റെ ദീപാവലി ആഘോഷം

നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റു കൊണ്ട് ദീപാവലി ആഘോഷിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. നാലാം ടിട്വന്റി സെഞ്ചുറി കണ്ടെത്തിയ രോഹിത്തിന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു.

61 പന്തില്‍ നിന്ന് രോഹിത് 111 റണ്‍സെടുത്തു. 58 പന്തില്‍ നിന്നാണ് രോഹിത് തന്റെ നാലാം സെഞ്ചുറി നേടിയത്. ഏഴു സിക്‌സും ഒന്‍പത് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ടിട്വന്റിയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോഡും ഇതോടെ രോഹിത് സ്വന്തമാക്കി.

11 റണ്‍സെടുത്തു നില്‍ക്കെ രോഹിത് രാജ്യാന്തര ടിട്വന്റിയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകുകയും ചെയ്തു. 62 മത്സരങ്ങളില്‍ നിന്ന് 2102 റണ്‍സ് നേടിയ വിരാട് കോലിയെയാണ് രോഹിത് മറികടന്നത്.

നേരത്തെ ഇന്ത്യയ്ക്കായി ഓപ്പണിങ് വിക്കറ്റില്‍ രോഹിത്-ധവാന്‍ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തിരുന്നു. 123 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം 43 റണ്‍സെടുത്ത ധവാനെ അലന്‍ പുറത്താക്കി. പിന്നാലെ അഞ്ചു റണ്‍സെടുത്ത ഋഷഭ് പന്തും മടങ്ങി. വ്യക്തിഗത സ്‌കോര്‍ 20-ല്‍ നില്‍ക്കെ ശിഖര്‍ ധവാന്‍ രാജ്യാന്തര ടിട്വന്റിയില്‍ 1000 റണ്‍സ് പിന്നിട്ടു. 42-ാം മത്സരത്തിലാണ് ധവാന്‍ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയ്ക്കായി ട്വന്റി20യില്‍ 1000 റണ്‍സ് പിന്നിടുന്ന ആറാമത്തെ താരമാണ് ധവാന്‍.

14 പന്തില്‍ 26 റണ്‍സെടുത്ത ലോകേഷ് രാഹുലിന്റെ ഇന്നിങ്‌സും ഇന്ത്യന്‍ സ്‌കോറില്‍ നിര്‍ണായകമായി. വിന്‍ഡീസിനായി കീമോ പോളും അലനും വിക്കറ്റ് നേടി.

Content Highlights: india vs west indies 2nd t20

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022

More from this section




Most Commented