വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകർപ്പൻ ജയം


മിയാന്‍ദാദിന്റെ 26 വര്‍ഷം പഴക്കമുള്ള റെക്കോഡ് മറികടന്ന് കോലി

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 59 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 280 വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് 42 ഓവറിൽ എല്ലാവരും പുറത്താവുകയായിരുന്നു.

ഇന്ത്യൻ സ്കോറിങിൽ കോലി ബാറ്റുമായി തിളങ്ങിയപ്പോൾ ഭുവനേശ്വർകുമാർ ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റുകളും നേടി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിതഓവറില്‍ ഏഴ് വിക്കറ്റില്‍ 279 റണ്‍സായിരുന്നു സമ്പാദ്യം.

മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് സെഞ്ചുറി നേടി. 112 പന്തില്‍ നിന്നാണ് കോലി സെഞ്ചുറി തികച്ചത്. കോലിയുടെ ഏകദിന കരിയറിലെ 42-ാം സെഞ്ചുറിയാണിത്. 125 പന്തില്‍ ഒരു സിക്‌സും 14 ബൗണ്ടറിയുമടക്കം 120 റണ്‍സെടുത്ത കോലിയെ കാര്‍ലോസ് ബ്രാത്വെയ്റ്റാണ് പുറത്താക്കിയത്.

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിനിടെ 26 വര്‍ഷം പഴക്കമുള്ള മിയാന്‍ദാദിന്റെ റെക്കോഡ് കോലി മറികടന്നുവെന്നുള്ളതും ഇന്ത്യയുടെ വിജയത്തിന് മാറ്റ് കൂട്ടുകയാണ്.

ഇന്ത്യയുടെ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (2), രോഹിത് ശര്‍മ (18), ഋഷഭ് പന്ത് (20), അര്‍ധ സെഞ്ചുറി നേടിയശ്രേയസ് അയ്യര്‍ (71), കേദാര്‍ ജാദവ് (16),ഭുവനേശ്വര്‍ കുമാര്‍(1)എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മുഹമ്മദ് ഷമി(3), രവീന്ദ്ര ജഡേജ(16)എന്നിവര്‍ അവസാന ഓവറില്‍ പുറത്താകാതെ നിന്നു.

വെസ്റ്റ് ഇന്‍ഡീസിന്റെ എവിന്‍ ലൂയിസ്(65) അര്‍ധസെഞ്ച്വറി നേടി. ക്രിസ് ഗെയ്ല്‍(11) ഷായ് ഹോപ്പ്(5) ഷിംറോണ്‍ ഹെറ്റ്മയര്‍(18) നിക്കോളാസ് പുരാന്‍(42) റോസ്റ്റണ്‍ ചെയ്സ്(18)ഷെല്‍ഡണ്‍ കോട്രെല്‍(17) റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.കാര്‍ലോസ് ബ്രാത്വെയ്റ്റ്, കെമാര്‍ റോച്ച് ഒഷെയ്ന്‍ തോമസ് എന്നിവര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. ജേസണ്‍ ഹോള്‍ഡര്‍(13) റണ്‍സുമായി പുറത്താകാതെ നിന്നു.

ഇടക്ക് മഴ മൂലം രണ്ട് തവണ കളി തടസപ്പെട്ടെങ്കിലും പുനരാരംഭിച്ചു. നേരത്തെ പരമ്പരയിലെ ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

മിയാന്‍ദാദിന്റെ 26 വര്‍ഷം പഴക്കമുള്ള റെക്കോഡ് മറികടന്ന് കോലി

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിനിടെ 26 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡ് മറികടന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. വെസ്റ്റിന്‍ഡീസിനെതിരേ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന മുന്‍ പാക് താരം ജാവേദ് മിയാന്‍ദാദിന്റെ റെക്കോഡാണ് കോലി സ്വന്തം പേരിലാക്കിയത്.

26 വര്‍ഷത്തിനു ശേഷമാണ് മിയാന്‍ദാദിന്റെ ഈ റെക്കോഡ് തകര്‍ക്കപ്പെടുന്നത്. വിന്‍ഡീസിനെതിരേ 64 മത്സരങ്ങളില്‍ നിന്ന് 1930 റണ്‍സായിരുന്നു മിയാന്‍ദാദിന്റെ സമ്പാദ്യം. കോലി ഈ നേട്ടം വെറും 34 മത്സരങ്ങള്‍ കൊണ്ട് മറികടന്നു. വിന്‍ഡീസിനെതിരേ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ 19 റണ്‍സെടുത്തതോടെയാണ് കോലിക്ക് ഈ റെക്കോഡ് സ്വന്തമായത്.

വിന്‍ഡീസിനെതിരേ 47 മത്സരങ്ങളില്‍ നിന്ന് 1708 റണ്‍സെടുത്ത ഓസീസ് താരം മാര്‍ക്ക് വോയാണ് ഈ പട്ടികയില്‍ മൂന്നാമതുള്ളത്. 40 മത്സരങ്ങളില്‍ നിന്ന് 1666 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസ് നാലാമതും 53 മത്സരങ്ങളില്‍ നിന്ന് 1624 റണ്‍സെടുത്ത റമീസ് റാജ അഞ്ചാമതുമുണ്ട്.

റണ്‍വേട്ടയില്‍ ഗാംഗുലിയെ മറികടന്ന് കോലി

മത്സരത്തില്‍ 78 റണ്‍സെടുത്തതോടെ കോലി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ഏകദിന റണ്‍ നേട്ടം മറികടന്നു. ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ഇതോടെ കോലിക്ക് സ്വന്തമായി. 18426 റണ്‍സുമായി സച്ചിനാണ് ഒന്നാം സ്ഥാനത്ത്. 11,363 റണ്‍സായിരുന്നു ഗാംഗുലിയുടെ സമ്പാദ്യം.

Content Highlights: INDIA VS WEST INDIES 2nd ODI

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented