ഇന്ത്യൻ ടീമംഗങ്ങൾ വിമാനത്താവളത്തിൽ ഫോട്ടോ: പിടിഐ
ജൊഹാനസ്ബര്‍ഗ്: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ കിരീടം നിലനിര്‍ത്താന്‍ ഇന്ത്യയുടെ കൗമാരസംഘം ഞായറാഴ്ച ഇറങ്ങുന്നു. ആദ്യ മത്സരത്തില്‍ ശ്രീലങ്കയാണ് എതിരാളി. മത്സരം ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍. ടൂര്‍ണമെന്റില്‍ നിലവിലെ ജേതാക്കളാണ് ഇന്ത്യ. 2018-ല്‍ ന്യൂസീലന്‍ഡില്‍നടന്ന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ കീഴടക്കി കിരീടം നേടി. കൂടുതല്‍ ലോകകപ്പ് നേടിയതും ഇന്ത്യയാണ്, നാലുതവണ.
ഉത്തര്‍പ്രദേശില്‍നിന്നുള്ള മധ്യനിര ബാറ്റ്സ്മാന്‍ പ്രിയം ഗാര്‍ഗിന് കീഴിലാണ് ഇന്ത്യ ഇക്കുറി ഇറങ്ങുന്നത്. ക്യാപ്റ്റനുപുറമേ യശസ്വി ജയ്സ്വാള്‍, വിക്കറ്റ് കീപ്പര്‍ ദ്രുവ് ജുറെല്‍, തിലക് വര്‍മ, ദിവ്യാന്‍ഷ് സക്‌സേന, ശാശ്വത് റാവത്ത് എന്നിവരടങ്ങിയ ബാറ്റിങ് നിര അതിശക്തമാണ്.
ലെഗ്സ്പിന്നര്‍ രവി ബിഷ്ണോയ്, പേസര്‍ കാര്‍ത്തിക് ത്യാഗി, ഇടംകൈയന്‍ പേസര്‍ ആകാശ് സിങ്, ഇടംകൈ സ്പിന്നര്‍ അഥര്‍വ അങ്കോലേക്കര്‍ എന്നിവരാണ് ബൗളിങ്ങിലെ പ്രതീക്ഷ. കഴിഞ്ഞ ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡ് ആയിരുന്നു ഇന്ത്യയുടെ കോച്ച്. ഇക്കുറി പരസ് മാമ്പ്രയാണ് കോച്ച്.
Content Highlights: India vs Sri Lanka U-19 World Cup Cricket
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..