ഇന്ന് ജയിച്ചേ തീരൂ, ഏഷ്യ കപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരേ


പാകിസ്താനെതിരേ ജയിക്കേണ്ടിയിരുന്ന, ജയിക്കാമായിരുന്ന മത്സരമാണ് ഇന്ത്യ കളഞ്ഞുകുളിച്ചത്.

Photo: twitter.com/BCCI

ദുബായ്: സൂപ്പര്‍ ഫോറിലെ ആദ്യമത്സരത്തില്‍ പാകിസ്താനോട് തോറ്റതോടെ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ പൊടുന്നനെ ഇന്ത്യക്കുമുന്നില്‍ പ്രതിസന്ധി രൂപപ്പെടുന്നു. ശേഷിച്ച രണ്ട് മത്സരങ്ങളും ജയിച്ചേ തീരൂ. രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. വൈകിട്ട് 7.30 നാണ് മത്സരം

പാകിസ്താനെതിരേ ജയിക്കേണ്ടിയിരുന്ന, ജയിക്കാമായിരുന്ന മത്സരമാണ് ഇന്ത്യ കളഞ്ഞുകുളിച്ചത്. തകര്‍പ്പന്‍ തുടക്കം കിട്ടിയിട്ടും അത് പ്രയോജനപ്പെടുത്താന്‍ ടീമിനായില്ല.

ആശങ്കയായി ബൗളിങ്

ബൗളിങ്ങില്‍ ഇന്ത്യക്ക് പരിമിതവിഭവങ്ങളേയുള്ളൂ. പരിക്കിന്റെ പിടിയിലായ രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ അഭാവത്തില്‍ ഇന്ത്യ വിയര്‍ക്കുന്നു. അഞ്ച് ബൗളര്‍മാരുമായാണ് ഇന്ത്യ പാകിസ്താനെതിരേ കളിച്ചത്. അത് ഫലിച്ചില്ല. വിശ്വസ്തനായ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 40 റണ്‍സ് വഴങ്ങി. ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റ് എന്ന് പേരുകേട്ട ഭുവി 19-ാം ഓവറില്‍ വിട്ടുകൊടുത്തത് 19 റണ്‍സ്. അതോടെ രണ്ടോവറില്‍ 26 എന്ന പാക് വിജയലക്ഷ്യം അവസാന ഓവറില്‍ ഏഴ് റണ്‍സായി മാറി. ആദ്യമത്സരത്തില്‍ പാകിസ്താന്റെ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യ 44 റണ്‍സ് വഴങ്ങി. ഏഷ്യാകപ്പില്‍ നിറംമങ്ങിപ്പോയ യുസ്വേന്ദ്ര ചാഹലിനെ 43 റണ്‍സടിച്ചു. 26 റണ്‍സിന് ഒരു വിക്കറ്റെടുത്ത രവി ബിഷ്ണോയിയും 27 റണ്ണിന് ഒരു വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിങ്ങും ഭേദമായിരുന്നു. നിര്‍ണായകനിമിഷങ്ങളില്‍ ആസിഫ് അലിയുടെ അനായാസ ക്യാച്ച് കൈവിട്ട് അര്‍ഷ്ദീപ് വില്ലനായി മാറിയത് മറ്റൊരു വിധിവൈപരീത്യം.ആറാം ബൗളറുടെ അഭാവം ഇന്ത്യന്‍നിരയില്‍ നിഴലിച്ചു. ജഡേജയ്ക്കു പകരമെത്തിയ അക്‌സര്‍ പട്ടേല്‍ ശ്രീലങ്കയ്‌ക്കെതിരേ കളിച്ചേക്കാം.

തിരിച്ചുവന്ന് ടോപ് 3

പാകിസ്താനെതിരായ മത്സരത്തിലെ ഏറ്റവും വലിയ പോസിറ്റീവ് ബാറ്റിങ്ങിലെ ടോപ് 3-യുടെ തിരിച്ചുവരവാണ്. രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, വിരാട് കോലി എന്നിവര്‍ ആക്രമിച്ചുകളിച്ചു. കളിയുടെ തുടക്കത്തില്‍ ഇത് ഇന്ത്യക്ക് മേല്‍ക്കൈ നല്‍കി. രോഹിത് 16 പന്തിലും രാഹുല്‍ 20 പന്തിലും 28 റണ്‍സ് വീതം നേടി. മെല്ലെപ്പോക്കിന് ഏറെ പഴികേട്ട രാഹുല്‍ ഇത്തവണ മനോഭാവം മാറ്റി.

തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയതോടെ കോലിയുടെ വിമര്‍ശകര്‍ തത്കാലം പിന്‍വലിഞ്ഞു. 44 പന്തില്‍ 60 റണ്‍സെടുത്താണ് കോലി അവസാന ഓവറില്‍ റണ്ണൗട്ടായത്. മറുവശത്ത് വിക്കറ്റുകള്‍ പൊഴിഞ്ഞത് കോലിയുടെ ഒഴുക്കിനെ ബാധിച്ചു. തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് കോലി മടങ്ങിയെത്തിയിട്ടില്ല. പക്ഷേ, അതിന്റെ വ്യക്തമായ സൂചനകള്‍ കണ്ടുകഴിഞ്ഞു.

കൊഴിഞ്ഞുവീണ മധ്യനിര

ആദ്യ മൂന്ന് ബാറ്റര്‍മാര്‍ സ്‌കോര്‍ ചെയ്‌തെങ്കിലും മധ്യനിരയുടെ തകര്‍ച്ചയാണ് സ്‌കോര്‍ 200 കടക്കുന്നത് തടഞ്ഞത്. സൂര്യകുമാര്‍ യാദവ് (13), ഋഷഭ് പന്ത് (14), ഹാര്‍ദിക് പാണ്ഡ്യ (0), ദീപക് ഹൂഡ (16) എന്നിവരില്‍ ഒരാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കില്‍ കഥ മറ്റൊന്നായേനേ. ദിനേഷ് കാര്‍ത്തിക്കിനെ കളിപ്പിക്കാത്തത് വലിയ നഷ്ടമായി.

Content Highlights: asia cup 2022, india vs sri lanka, indian cricket, sports news, ind vs sl, asia cup cricket, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented