നാഗ്പുര്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 13 റണ്‍സെടുത്ത സമരവിക്രമയാണ് പുറത്തായത്. മുഹമ്മദ് ഷമിക്ക് പകരം ടീമില്‍ തിരിച്ചെത്തിയ ഇഷാന്ത് ശര്‍മ്മയ്ക്കാണ് വിക്കറ്റ്. അഞ്ചാം ഓവറില്‍ ഇഷാന്ത് ലങ്കന്‍ ഓപ്പണറെ ചേതേശ്വര്‍ പൂജാരയുടെ കൈകളിലെത്തുകയായിരുന്നു. 

ഇന്ത്യന്‍ നിരയില്‍ ഷമിയെക്കൂടാതെ ഭുവനേശ്വര്‍ കുമാറും ശിഖര്‍ ധവാനും കളിക്കുന്നില്ല. പകരം രോഹിത് ശര്‍മ്മയും മുരളി വിജയും ആദ്യ ഇലവനില്‍ ഇടം നേടി. അതേസമയം കഴിഞ്ഞ ടെസ്റ്റ് ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ശ്രീലങ്ക കളിക്കുന്നത്. 

കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയും ഇന്ത്യയും സമനിലയില്‍ പിരിഞ്ഞിരുന്നു. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ലങ്കയുടെ 17 വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തിയിരുന്നു. പക്ഷേ വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തിയത് ഇന്ത്യയുടെ വിജയത്തിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു.