അശ്വിന്റെ വിക്കറ്റാഘോഷം | Photo: PTI
ബെംഗളൂരു: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്നിനെ പിന്നിലാക്കി ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിന്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന എട്ടാമത്തെ താരം എന്ന റെക്കോഡ് അശ്വിന് സ്വന്തം പേരിനൊപ്പം ചേര്‍ത്തു.
ശ്രീലങ്കയുടെ രണ്ടാമിന്നിങ്സില്‍ ധനഞ്ജയ ഡിസില്‍വയെ പുറത്താക്കിയതോടെയാണ് അശ്വിന് എട്ടാമതെത്തിയത്. 162 ഇന്നിങ്സുകളില്‍ നിന്ന് 440 ടെസ്റ്റ് വിക്കറ്റുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. 171 ഇന്നിങ്സുകളില്‍ നിന്ന് സ്റ്റെയ്ന് വീഴ്ത്തിയത് 439 വിക്കറ്റുകളാണ്.
ശ്രീലങ്കയുടെ ഓഫ് സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 800 വിക്കറ്റുകളാണ് താരത്തിന് സ്വന്തം. ഓസ്ട്രേലിയന്‍ ഇതിഹാസ താരം ഷെയ്ന് വോണ്‍ 709 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇംഗ്ലീഷ് താരം ജെയിംസ് ആന്ഡേഴ്സണ് 640 വിക്കറ്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
ഇന്ത്യക്കുവേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡ് അശ്വിന് ലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ സ്വന്തമാക്കിയിരുന്നു. 131 മത്സരങ്ങളില്‍ നിന്ന് 434 വിക്കറ്റ് നേടിയ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിനെയാണ് മറിക
ടന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം അനില്‍ കുംബ്ലെയാണ്. 132 ടെസ്റ്റുകളില്‍ നിന്ന് 619 വിക്കറ്റുകളാണ് താരം പിഴുതെടുത്തത്.
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുമ്പ് അശ്വിന് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റെടുത്ത താരങ്ങളുടെ പട്ടികയില്‍ 12-ാം സ്ഥാനത്തായിരുന്നു. 84 മത്സരങ്ങളില്‍ നിന്ന് 430 വിക്കറ്റുകളാണ് ശേഖരത്തിലുണ്ടായിരുന്നത്. രണ്ട് ടെസ്റ്റുകളിലായി താരം 10 വിക്കറ്റെടുത്ത് നേട്ടം 440-ല്‍ എത്തിച്ചു.
Content Highlights: India vs Sri Lanka Ravichandran Ashwin Goes Past South African Legend Dale Steyn In Elite List
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..