ശ്രീലങ്കൻ വിക്കറ്റ് ആഘോഷിക്കുന്ന ഇന്ത്യൻ ടീം |ഫോട്ടോ:twitter.com|BCCI|
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം സ്വന്തമാക്കി ഇന്ത്യ. നാല് വികറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ കരുത്തില്‍ 38 റണ്‍സിന് ഇന്ത്യ ജയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. ഇന്ത്യക്കായി സൂര്യകുമാര്‍ യാദവ് 50 റണ്‍സും ശിഖര്‍ ധവാന്‍ 46 റണ്‍സുമടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 126 റണ്ണിന് എല്ലാവരേയും പുറത്താക്കി. 22 റണ്‍ വഴങ്ങി നാല് ലങ്കന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് മത്സരത്തിലെ താരം.
ദീപക് ചാഹര്‍ രണ്ടും ക്രുണാല്‍ പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി,ചഹല്‍ എന്നിവര്‍ ഒന്ന് വീതം വിക്കറ്റുകളും വീഴ്ത്തി. ചാരിത് അസലങ്കയ്ക്ക് മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്. 26 പന്തില്‍ 44 റണ്‍സെടുത്തു അസലങ്ക. ഓപ്പണറായി എത്തിയ അവിഷ്‌ക ഫെര്‍ണാണ്ടോ 26 റണ്‍സും നേടി.
നേരത്തെ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ പൃഥ്വി ഷായെ നഷ്ടപ്പെട്ടു. ട്വന്റി-20യില്‍ അരങ്ങേറിയ പൃഥ്വി ഷാ ആദ്യ പന്തില്‍തന്നെ പുറത്തായി. ദുഷ്മന്ത ചമീരയ്ക്കാണ് വിക്കറ്റ്. വിക്കറ്റ് കീപ്പര്‍ മിനോദ് ഭാനു അനായാസം ക്യാച്ചെടുത്തു. 20 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 27 റണ്‍സെടുത്ത് മികച്ച ഫോമിലായിരുന്ന സഞ്ജുവിനെ വനിന്ദു ഹസരങ്ക തിരിച്ചയച്ചു.
പിന്നീട് മൂന്നാം വിക്കറ്റില്‍ സൂര്യകുമാറും ധവാനും ഒത്തുചേര്‍ന്നു. സൂര്യകുമാര്‍ 34 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്സും സഹിതം 50 റണ്‍സ് നേടി. ധവാന്‍ 36 പന്തില്‍ നാല് ഫോറിന്റേയും ഒരു സിക്സിന്റേയും സഹായത്തോടെ 46 റണ്‍സടിച്ചു. 12 പന്തില്‍ 10 റണ്‍സായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ സമ്പാദ്യം. ഇഷാന്‍ കിഷനും ക്രുണാല്‍ പാണ്ഡ്യയും പുറത്താകാതെ നിന്നു. 14 പന്തില്‍ 20 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്.
Content Highlights: India vs Sri Lanka First T20 Cricket
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..