ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, ശ്രേയസ് കളിച്ചേക്കും


മൂന്നാം ട്വന്റി 20 വൈകീട്ട് ഏഴുമുതല്‍

Photo: twitter.com/BCCI

ഇന്ദോര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിനൊരുങ്ങി ഇന്ത്യ. വൈകുന്നേരം ഏഴുമണിക്ക് ഇന്ദോറിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.

അവസാന മത്സരവും വിജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യയുടെ ശ്രമം. കാര്യമായ മാറ്റങ്ങള്‍ വരുത്തിയാകും ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുക. മൂന്നാം ട്വന്റി 20 യില്‍ വിരാട് കോലിക്ക് വിശ്രമം നല്‍കിയിട്ടുണ്ട്. പകരക്കാരനായി ശ്രേയസ് അയ്യര്‍ ടീമിലെത്തും. കെ.എല്‍.രാഹുലും ടീമിലുണ്ടാകില്ല. പകരം വിക്കറ്റ് കീപ്പര്‍ -ബാറ്റര്‍ ഋഷഭ് പന്ത് ഓപ്പണറായേക്കും.രണ്ടാം ട്വന്റി 20 ക്രിക്കറ്റില്‍ ആദ്യം ബാറ്റുചെയ്ത് 237 റണ്‍സടിച്ചത് ഇന്ത്യന്‍ ബാറ്റിങ്ങിന് നല്‍കിയ ആശ്വാസം ചെറുതല്ല. അതേസമയം, രണ്ടാമതു ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക മൂന്നുവിക്കറ്റുമാത്രം നഷ്ടത്തില്‍ 221 റണ്‍സിലെത്തിയത് ബൗളിങ്ങ് നിരയ്ക്ക് നല്‍കിയ ആശങ്കയും ചെറുതല്ല. ഒക്ടോബര്‍ 22-ന് തുടങ്ങുന്ന ട്വന്റി 20 ലോകകപ്പിന് ഒരുങ്ങാനുള്ള അവസാന അവസരം എന്നനിലയില്‍, ഇന്ത്യയും ദക്ഷിണാഫ്രിക്കയും ചൊവ്വാഴ്ച മൂന്നാം മത്സരത്തിനിറങ്ങുന്നു. വൈകീട്ട് ഏഴുമുതല്‍ ഇന്ദോറിലാണ് മത്സരം.

ഞായറാഴ്ച 16 റണ്‍സിന് ജയിച്ചതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ഈ ഫോര്‍മാറ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സ്വന്തം നാട്ടില്‍ ആദ്യ പരമ്പരവിജയമാണിത്. ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച ബൗളിങ്ങിലെ പോരായ്മകള്‍ പരിഹരിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ഷഹബാസ് അഹമ്മദ് എന്നിവരില്‍ ചിലര്‍ക്ക് ഇന്ന് അവസരം ലഭിച്ചേക്കും. ഇന്ദോറിലെ കാലാവസ്ഥ മത്സരത്തിനനുകൂലമാണ്. ബാറ്റിങ് പിച്ചാണ് ഇന്ദോറിലൊരുക്കിയിരിക്കുന്നത്. ടോസ് നേടുന്ന ടീം ഫീല്‍ഡിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. ബാറ്റര്‍മാര്‍ക്ക് ഏറെ അനുകൂലമായ പിച്ചാണ് ഇന്ദോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തിലുള്ളത്.

Content Highlights: india vs south africa, indian cricket team, twenty 20 match, sports news, cricket news, ind vs sa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented