ഗ്രീന്‍ഫീല്‍ഡ് ഒരുങ്ങി; ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 ബുധനാഴ്ച


രാകേഷ് കെ. നായര്‍

ബുധനാഴ്ച വൈകീട്ട് ഏഴുമണിക്കാണ് മത്സരം. ഉച്ചയ്ക്കുശേഷം കാണികള്‍ക്ക് പ്രധാന കവാടം വഴി സ്റ്റേഡിയത്തിലെത്താം. ടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡും കൈവശം വെക്കണം

തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഹോട്ടലിലേക്ക് പോകുന്നതിനായി ബസ്സിൽ കയറിയ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, കോച്ച് രാഹുൽ ദ്രാവിഡ് എന്നിവർ ആരാധകരെ അഭിവാദ്യം ചെയ്തപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ്

തിരുവനന്തപുരം: ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ബുധനാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. മത്സരത്തിനായി ദക്ഷിണാഫ്രിക്കന്‍ ടീം ഞായറാഴ്ച തിരുവനന്തപുരത്തെത്തിയിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഹൈദരാബാദില്‍നിന്നുള്ള പ്രത്യേക വിമാനത്തിലാണ് ഇന്ത്യന്‍താരങ്ങളെത്തിയത്.

ഇരുടീമുകളിലെയും താരങ്ങള്‍ കോവളം ലീലാ ഹോട്ടലിലാണ് താമസം. ബുധനാഴ്ച വൈകീട്ട് ഏഴുമണിക്കാണ് മത്സരം. ഉച്ചയ്ക്കുശേഷം കാണികള്‍ക്ക് പ്രധാന കവാടം വഴി സ്റ്റേഡിയത്തിലെത്താം. ടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡും കൈവശം വെക്കണം. ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരവിജയത്തിന്റെ ആത്മവിശ്വാസത്തിലാണ്, ഇന്ത്യ നാട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മത്സരിക്കാനിറങ്ങുന്നത്. മത്സരത്തിന്റെ 80 ശതമാനം ടിക്കറ്റുകള്‍ ഇതിനകം വിറ്റു. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന.കേരളസദ്യ, മീന്‍കറി, കഥകളി, മോഹിനിയാട്ടം

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇരു ടീമുകള്‍ക്കുമായി ഹോട്ടലില്‍ കേരളസദ്യ തയ്യാറാക്കും. താരങ്ങള്‍ക്കായി ദിവസവും മോഹിനിയാട്ടം, കഥകളി, കളരിപ്പയറ്റ് തുടങ്ങിയവയും സംഘടിപ്പിക്കും.

ഷെഫ് പീയുഷ് മിശ്രയുടെ നേതൃത്വത്തില്‍ ദേശീയവും വിദേശീയവുമായ ഇനങ്ങള്‍ ഉള്‍പ്പെടുന്ന ലീലാ ഹോട്ടലിന്റെ 'ഓജസ്യ' എന്ന പ്രത്യേക ഭക്ഷണരീതിയാണ് താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 'ഫിഷ് നിര്‍വാണ' എന്ന കരിമീന്‍കറിയും പ്രത്യേകമായി തയ്യാറാക്കുന്നുണ്ട്.

ഇരു ടീമുകളും വെജിറ്റേറിയന്‍, വീഗന്‍ ഭക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോട്ടീന്‍ ഘടകങ്ങള്‍ കൂടുതലായി അടങ്ങിയ ഭക്ഷണമൊരുക്കണമെന്ന നിര്‍ദേശവുമുണ്ട്. ഹോട്ടലിലെ ജിം, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ മൂന്നുദിവസത്തേക്ക് മറ്റ് അതിഥികള്‍ക്ക് ഉപയോഗിക്കാനാകില്ല.

ഒരുക്കം പൂര്‍ത്തിയായി

സ്റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. നാലു ടവറുകളിലായി എട്ട് ഫ്‌ളഡ്ലിറ്റുകളാണ് സ്റ്റേഡിയത്തിലുള്ളത്. മത്സരത്തിനായി മൂന്ന് പ്രധാന പിച്ചുകളും പരിശീലനത്തിനായി ആറു പിച്ചുകളും തയ്യാറാക്കിയിട്ടുണ്ട്. മികച്ച ബാറ്റിങ് പോരാട്ടം പ്രതീക്ഷിക്കുന്ന റണ്ണൊഴുകുന്ന പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ, ഗതാഗത ചുമതലയ്ക്കായി സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ 1500 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

പരിശീലനം തുടങ്ങി

ദക്ഷിണാഫ്രിക്കന്‍ ടീം തിങ്കളാഴ്ച വൈകീട്ട് ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തി. ക്യാപ്റ്റന്‍ തെംബ ബാവുമയുടെയും പരിശീലകന്‍ മാര്‍ക്ക് ബൗച്ചറുടെയും നേതൃത്വത്തില്‍ സൂപ്പര്‍താരങ്ങളായ ക്വിന്റണ്‍ ഡി കോക്ക്, ഡേവിഡ് മില്ലര്‍, ലുംഗി എന്‍ഗിഡി, ആന്റിച്ച് നോര്‍ദ്യെ, മാര്‍ക്കോ ജാന്‍സണ്‍, ഹെന്റിച്ച് ക്ലാസണ്‍, കാഗിസോ റബാഡ തുടങ്ങിയവര്‍ മൂന്നു മണിക്കൂറോളം പരിശീലനം നടത്തി. ഇന്ത്യന്‍ ടീം ചൊവ്വാഴ്ച വൈകീട്ട് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും.

വെള്ളം, വൈദ്യുതിപുറത്തുനിന്ന്

സ്റ്റേഡിയത്തിലേക്കുള്ള വൈദ്യുതി മത്സരത്തിന് ദിവസങ്ങള്‍ക്കു മുന്‍പാണ് കെ.എസ്.ഇ.ബി. വിച്ഛേദിച്ചത്. വിവാദമായതോടെ ഇത് പിന്നീട് പുനഃസ്ഥാപിച്ചു. എന്നാല്‍, കെ.എസ്.ഇ.ബി.യെ ആശ്രയിക്കാതെ പൂര്‍ണമായും ജനറേറ്ററിന്റെ സഹായത്തോടെയാണ് മത്സരം നടത്തുന്നതെന്ന് കെ.സി.എ. അറിയിച്ചു.

ഇതിനിടെ സ്റ്റേഡിയം നടത്തിപ്പുകാരായ ഐ.എല്‍.ആന്‍ഡ്.എഫ്.എസ്. ജല അതോറിറ്റിക്ക് നല്‍കാനുള്ള തുക കുടിശ്ശികയാക്കിയതിനാല്‍, ജലവിതരണം വിച്ഛേദിക്കാനുള്ള നീക്കവുമായി വകുപ്പ്. 64.86 ലക്ഷം രൂപ കുടിശ്ശികയായതിനാല്‍ രണ്ടുദിവസത്തിനകം തുകയടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ജല അതോറിറ്റി കണക്ഷന്‍ വിച്ഛേദിച്ചാല്‍ ടാങ്കറില്‍ വെള്ളമെത്തിച്ച് മത്സരം നടത്താനൊരുങ്ങുകയാണ് കെ.സി.എ.

Content Highlights: India vs South Africa t20 at karyavattom greenfield stadium


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented