ഇന്ത്യ-ദക്ഷിണാഫ്രിക്ക ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു, നിരക്ക് 1500 രൂപ മുതല്‍


www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന.

ഇന്ത്യ ദക്ഷിണാഫ്രിക്ക ടി-20യുടെ ടിക്കറ്റ് വില്പന സുരേഷ്‌ഗോപി ഉദ്‌ഘാടനം ചെയ്യുന്നു. സഞ്ജു സാംസൺ, പന്ന്യൻ രവീന്ദ്രൻ എന്നിവർ സമീപം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 28-ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന തുടങ്ങി. ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജണല്‍ ബിസിനസ് ഹെഡുമായ എ. ഹരികൃഷ്ണന്‍ സുരേഷ് ഗോപിയില്‍നിന്ന് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.

1500 രൂപയാണ് അപ്പര്‍ ടയര്‍ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഇളവുണ്ട്. വിദ്യാര്‍ഥികള്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമുള്ള കണ്‍സഷന്‍ ടിക്കറ്റുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ബുക്കുചെയ്യണം. പവലിയന് 2750 രൂപയും കെ.സി.എ. ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. അക്ഷയകേന്ദ്രംവഴിയും ബുക്കുചെയ്യാം.

ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു വി. സാംസണെ ചടങ്ങില്‍ ആദരിച്ചു. മുന്‍ എം.പി. പന്ന്യന്‍ രവീന്ദ്രന്‍ സഞ്ജുവിനെ പൊന്നാടയണിച്ചു.കെ.സി.എ. പ്രസിഡന്റ് സജന്‍ കെ. വര്‍ഗീസ്, സെക്രട്ടറി ശ്രീജിത് വി. നായര്‍, ബി.സി.സി.ഐ. ജോയന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്, വൈസ് പ്രസിഡന്റ് ജാഫര്‍ സേട്ട്, മുന്‍ കേരള ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍, പരിശീലകന്‍ ബിജു ജോര്‍ജ്, കണ്‍വീനര്‍ വിനോദ് എസ്. കുമാര്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, എല്‍.എന്‍.സി.പി. പ്രിന്‍സിപ്പല്‍ ജി. കിഷോര്‍ എന്നിവര്‍ സംസാരിച്ചു.
കളിക്കും.

Content Highlights: india vs south africa, t 20 cricket, trivandrum cricket ticket, india vs south africa online ticket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented