പരമ്പര നേടണം, ആത്മവിശ്വാസം ഉയര്‍ത്തണം; രണ്ടാം ട്വന്റി 20യില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ


ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 ഇന്ന് വൈകീട്ട് ഏഴുമുതല്‍

Photo: twitter.com/BCCI

ഗുവാഹാട്ടി: ട്വന്റി 20 ക്രിക്കറ്റില്‍ സ്വന്തംനാട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യ പരമ്പരവിജയം എന്ന ലക്ഷ്യത്തിനരികിലാണ് ഇന്ത്യ. ഇന്ന് ഗുവാഹാട്ടിയിലെ മത്സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാകും എന്നുമാത്രമല്ല, ഈമാസം 22-ന് ഓസ്ട്രേലിയയില്‍ തുടങ്ങുന്ന ടി 20 ലോകകപ്പിന് ഊര്‍ജവുമാകും. മത്സരം വൈകീട്ട് ഏഴുമുതലാണ്.

ലോകകപ്പിനുള്ള അന്തിമ ഇലവനെ കണ്ടെത്താനുള്ള അവസാന അവസരമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ശേഷിക്കുന്ന രണ്ടു കളികള്‍.



തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഉജ്ജ്വല ബൗളിങ് പ്രകടനത്തിലൂടെ ആധികാരിക ജയം നേടിയത് ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. കാരണം, കഴിഞ്ഞ കുറച്ചുകാലമായി തോല്‍വിയിലെല്ലാം പഴികേള്‍ക്കുന്ന ബൗളര്‍മാര്‍ ഈ വിജയത്തില്‍ പ്രധാനപങ്കുവഹിച്ചു.

ഈയിടെ നടന്ന ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിലുമായി ടോപ് ഓര്‍ഡര്‍ ബാറ്റിങ്ങിലെ എല്ലാവരും തിളങ്ങിയിട്ടുണ്ട്. പരിക്കിലുള്ള ഇന്ത്യയുടെ പ്രധാന ബൗളര്‍ ജസ്പ്രീത് ബുംറ ഈ പരമ്പരയില്‍നിന്ന് പിന്മാറി. അദ്ദേഹം ലോകകപ്പില്‍ കളിക്കുന്ന കാര്യവും സംശയത്തിലാണ്. ബുംറയ്ക്കുപകരം ടീമിലെത്തിയ മുഹമ്മദ് സിറാജ് ശനിയാഴ്ച ടീമിനൊപ്പം ചേര്‍ന്നു.

ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ദീപക് ചഹാര്‍ തിരുവനന്തപുരത്ത് നന്നായി പന്തെറിഞ്ഞു. ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും തിളങ്ങി. ഇവരെല്ലാം ലോകകപ്പ് ടീമിന്റെ ഭാഗാണ്. (ദീപക് ചഹാര്‍ ലോകകപ്പിനുള്ള സ്റ്റാന്‍ഡ്‌ബൈ പട്ടികയിലുണ്ട്).

Content Highlights: india vs south africa, indian cricket, ind vs sa t20, twenty 20, indian team for world cup, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented