പ്രതിരോധവുമായി എല്‍ഗര്‍; ആറു വിക്കറ്റ് അകലെ ഇന്ത്യന്‍ ജയം


അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ പ്രതിരോധം തീര്‍ത്ത് ക്രീസിലുണ്ട്

Photo: AP

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക നാലാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയിലാണ്. ഒരു ദിവസവും ആറു വിക്കറ്റും ബാക്കിനില്‍ക്കേ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 211 റണ്‍സ് കൂടി വേണം.

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ പ്രതിരോധം തീര്‍ത്ത് ക്രീസിലുണ്ട്. 122 പന്തില്‍ ഏഴു ഫോറടക്കം എല്‍ഗര്‍ 52 റണ്‍സെടുത്തിട്ടുണ്ട്. അവസാന ദിനം ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ പ്രോട്ടീസ് എത്ര നേരം പിടിച്ചുനില്‍ക്കുമെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.



സെഞ്ചൂറിയനില്‍ നാലാം ദിനം ഇന്ത്യന്‍ പേസര്‍മാര്‍ കളംപിടിക്കുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാം ഓവറില്‍ തന്നെ ഏയ്ഡന്‍ മാര്‍ക്രമിന്റെ (1) കുറ്റി പിഴുത ഷമി വിക്കറ്റ് വേട്ട തുടങ്ങിവെച്ചു. പിന്നാലെ 36 പന്തുകള്‍ പ്രതിരോധിച്ച കീഗന്‍ പീറ്റേഴ്‌സനെ സിറാജ് മടക്കി.

മൂന്നാം വിക്കറ്റില്‍ എല്‍ഗറിനൊപ്പം ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിച്ച റാസ്സി വാന്‍ഡെര്‍ ദസ്സന്റെ ഊഴമായിരുന്നു അടുത്തത്. 65 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത താരത്തെ ബുംറ മടക്കുകയായിരുന്നു. തുടര്‍ന്ന് കേശവ് മഹാരാജിനെയും (8) ബുംറ മടക്കിയതിനു പിന്നാലെ അമ്പയര്‍മാര്‍ നാലാം ദിവസത്തെ കളി നിര്‍ത്തി.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ 130 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 174 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ വിജയലക്ഷ്യം 305 റണ്‍സായി.

നാലു വിക്കറ്റ് വീതം വീഴ്ത്തിയ കാഗിസോ റബാദയും മാര്‍ക്കോ യാന്‍സനുമാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയെ 174-ല്‍ ഒതുക്കിയത്. എന്‍ഗിഡി രണ്ടു വിക്കറ്റ് വീഴ്ത്തി.

34 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നൈറ്റ് വാച്ച്മാനായി എത്തിയ ശാര്‍ദുല്‍ താക്കൂറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 26 പന്തില്‍ പത്തു റണ്‍സായിരുന്നു ശാര്‍ദുലിന്റെ സമ്പാദ്യം.

അധികം വൈകാതെ 74 പന്തില്‍ 23 റണ്‍സെടുത്ത കെ.എല്‍ രാഹുലിനെ ലുങ്കി എന്‍ഗിഡി പുറത്താക്കി. സ്‌കോര്‍ 79-ല്‍ എത്തിയപ്പോള്‍ 18 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും മടങ്ങി.

64 പന്തുകള്‍ നേരിട്ട് 16 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയേയും എന്‍ഗിഡി പുറത്താക്കി. തൊട്ടുപിന്നാലെ 20 റണ്‍സുമായി അജിങ്ക്യ രഹാനെയും മടങ്ങി.

പിന്നാലെ ആര്‍. അശ്വിന്‍ (14), മുഹമ്മദ് ഷമി (1), സിറാജ് (9) എന്നിവരെ പെട്ടെന്ന് മടക്കിയ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ ഇന്നിങ്സ് അവസാനിപ്പിച്ചു.

മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് മൂന്നാം ദിനം തന്നെ നഷ്ടമായിരുന്നു. 14 പന്തില്‍ നാല് റണ്‍സായിരുന്നു മായങ്കിന്റെ സമ്പാദ്യം.

Content Highlights: India vs South Africa First Test Cricket Day 4


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented