
Photo: ANI
പാള്‍: ഇന്ത്യക്ക് പരമ്പരയില്‍ നിലനില്ക്കണമെങ്കില്, ദീര്‍ഘകാല ക്യാപ്റ്റന്‍സി എന്ന കെ.എല്‍. രാഹുലിന്റെ ലക്ഷ്യം സാര്‍ഥകമാകണമെങ്കില്‍ ഇക്കളി ജയിച്ചേതീരൂ. ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് പാള്‍ സ്റ്റേഡിയത്തില്‍.
ആദ്യ ഏകദിനം 31 റണ്‍സിന് ജയിച്ച ദക്ഷിണാഫ്രിക്ക മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്. വിരാട് കോലിക്ക് പരിക്കേറ്റതിനാല്‍ ഒരു ടെസ്റ്റിലും രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റതിനാല്‍ ഏകദിനത്തിലും ഇന്ത്യയെ നയിച്ച രാഹുല്‍ നിരാശപ്പെടുത്തി. രാഹുലിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വിമര്‍ശനവുമായി മുന്‍താരങ്ങളടക്കം രംഗത്തുണ്ട്.
മധ്യനിരയുടെ പരാജയം എങ്ങനെ മറികടക്കുമെന്നതാണ് ഇന്ത്യയുടെ മുന്നിലുള്ള വലിയ വെല്ലുവിളി. ഓപ്പണര്‍ ശിഖര്‍ ധവാനും വണ്‍ഡൗണായെത്തിയ വിരാട് കോലിയും ആദ്യ ഏകദിനത്തില്‍ വിജയത്തിന് അടിത്തറയിട്ടതാണ്. എന്നാല്‍, യുവതാരങ്ങള്‍ നിറഞ്ഞ മധ്യനിര അവിശ്വസനീയമായി തകര്‍ന്നു.
ആറാം ബൗളറായി ഉപയോഗിക്കുന്നില്ലെങ്കില്‍ വെങ്കടേഷ് അയ്യരെ എന്തിന് ഉള്‍പ്പെടുത്തി എന്ന ചോദ്യമുയരുന്നു. യുസ്വേന്ദ്ര ചാഹലിനും ശാര്‍ദൂല്‍ ഠാക്കൂറിനും നല്ല അടി കിട്ടിയിട്ടും അയ്യരെ പരീക്ഷിക്കാന്‍ രാഹുല്‍ മുതിര്‍ന്നില്ല.
ആറാം നമ്പറില്‍ സ്പെഷലിസ്റ്റ് ബാറ്ററായി അയ്യര്‍ക്ക് പകരം സൂര്യകുമാര്‍ യാദവിന് അവസരം നല്‍കണമായിരുന്നു എന്ന അഭിപ്രായമുണ്ട്. ഋഷഭ് പന്തും ശ്രേയസ് അയ്യരും പതറിപ്പോയതാണ് ഇന്ത്യക്ക് കടുത്ത നിരാശനല്കിയത്. ശാര്‍ദൂല്‍ ഠാക്കൂര്‍ വേഗത്തില്‍ ഫിഫ്റ്റി നേടിയെങ്കിലും അതിന് എത്രയോമുമ്പേ ഇന്ത്യ കളി കൈവിട്ടിരുന്നു. ജയം മുന്നിലില്ലാത്തപ്പോള്‍ ശാര്‍ദൂല്‍ സമ്മര്‍ദങ്ങളില്ലാതെ കളിച്ചു എന്നുമാത്രം.
Content Highlights: India vs South Africa 2nd odi today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..