സൂപ്പര്‍ ഫോറില്‍ സൂപ്പറായി തുടങ്ങണം, വിജയം തുടരാന്‍ ഇന്ത്യ ഇന്ന് പാകിസ്താനെതിരേ


പ്രാഥമിക റൗണ്ടില്‍ പാകിസ്താനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസമുണ്ടെങ്കിലും അന്നത്തെ ജയം അത്ര ആധികാരികമായിരുന്നില്ല.

Photo: twitter.com/BCCI

ദുബായ്: സാധാരണയായി ക്രിക്കറ്റില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ഏറെക്കാലം കാത്തിരിക്കേണ്ടിവരാറുണ്ട്. പക്ഷേ, ഏഷ്യാ കപ്പില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയും ഇരുടീമുകള്‍ നേര്‍ക്കുനേര്‍വരുന്നു. സൂപ്പര്‍ ഫോറില്‍ ഇന്ത്യ-പാക് മത്സരം ഇന്ന് വൈകീട്ട് 7.30 മുതല്‍ ദുബായില്‍.

പ്രാഥമിക റൗണ്ടില്‍ പാകിസ്താനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസമുണ്ടെങ്കിലും അന്നത്തെ ജയം അത്ര ആധികാരികമായിരുന്നില്ല. അവസാന ഓവര്‍വരെ നീണ്ട ത്രില്ലറില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വണ്‍മാന്‍ ഷോയിലൂടെയാണ് ഇന്ത്യ ജയിച്ചത്. ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസിന്റെ ഭാഗ്യവുമുണ്ടായിരുന്നു.

പാകിസ്താനെതിരേയും പിന്നീട് ഹോങ് കോങ്ങിനെതിരേയും ഇന്ത്യയുടെ ഓപ്പണര്‍മാര്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. പാകിസ്താനെതിരേ പൂജ്യത്തിന് പുറത്തായ രാഹുല്‍ രണ്ടാം മത്സരത്തില്‍ 39 പന്തില്‍ 36 റണ്‍സെടുത്തത് ഏറെ വിമര്‍ശിക്കപ്പെട്ടു. ഇനിയും മികവിലേക്കുയര്‍ന്നില്ലെങ്കില്‍ രാഹുലിന്റെ സ്ഥാനം ചോദ്യംചെയ്യപ്പെടും. വിരാട് കോലി ഹോങ് കോങ്ങിനെതിരേ അര്‍ധസെഞ്ചുറി നേടിയെങ്കിലും തന്റെ യഥാര്‍ഥഫോമിലേക്ക് തിരിച്ചെത്തുന്നതേയുള്ളൂ.

പാകിസ്താനെതിരേ ഇന്ത്യന്‍ വിജയത്തിന് വലിയ സംഭാവനനല്‍കിയ രവീന്ദ്ര ജഡേജ കഴിഞ്ഞദിവസം പരിക്കേറ്റ് മത്സരത്തില്‍നിന്ന് പിന്മാറിയത് ടീമിന്റെ പദ്ധതികളെ ബാധിക്കും. സ്പിന്നര്‍ ഓള്‍റൗണ്ടറായ അക്സര്‍ പട്ടേലാണ് സ്വാഭാവികമായി ജഡേജയുടെ പകരക്കാരനാകേണ്ടത്. എന്നാല്‍, മികച്ച ബാറ്ററും ഓഫ്സ്പിന്നറുമായ ദീപക് ഹൂഡ, ആര്‍. അശ്വിന്‍ എന്നിവരും മുന്നിലുണ്ട്. രണ്ടു കളിയിലും നന്നായി റണ്‍ വഴങ്ങിയ പേസ് ബൗളര്‍ ആവേശ് ഖാെന മാറ്റിനിര്‍ത്തുന്നകാര്യവും പരിഗണനയിലുണ്ട്. അങ്ങനെയെങ്കില്‍ ടീം ഘടനയിലും ബാറ്റിങ് ഓര്‍ഡറിലും കാര്യമായ മാറ്റംവരാം.

Content Highlights: asia cup 2022, india vs pakistan, indian cricket, asia cup super 4, super four, sports news, cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented