Photo: AFP
ദുബായ്: ഇന്ത്യയും പാകിസ്താനും ലോക കായിക വേദികളില്‍ എവിടെ ഏറ്റുമുട്ടിയാലും അത് ഏറെ ശ്രദ്ധ നേടുന്ന പോരാട്ടമായിരിക്കും. ക്രിക്കറ്റിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.
ഇക്കാര്യത്തിന് അടിവരയിടുന്ന സംഭവമാണ് ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പനയുടെ കാര്യത്തില്‍ നടന്നിരിക്കുന്നത്.
ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഈ വര്‍ഷം ഒക്ടോബര്‍ 23-ന് നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ - പാകിസ്താന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പനയ്‌ക്കെത്തി വെറും അഞ്ച് മിനിറ്റുകള്‍ക്കുള്ളിലാണ് കാലിയായത്.
ടൂര്‍ണമെന്റിലെ 45 മത്സരങ്ങളുടെ രണ്ടു ലക്ഷം ടിക്കറ്റുകള്‍ പ്രീ-സെയില്‍ കാലയളവില്‍ തന്നെ വിറ്റഴിച്ചിരുന്നു. അതിന് ശേഷമുള്ള വില്‍പ്പനയിലാണ് ഇപ്പോള്‍ ഇന്ത്യ - പാക് മത്സരത്തിന്റെ ടിക്കറ്റുകള്‍ ക്ഷണനേരം കൊണ്ട് വിറ്റുപോയത്.
ഓസ്‌ട്രേലിയയിലെ ഏഴു വേദികളിലായി ഈ വര്‍ഷം ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ലോകകപ്പ് നടക്കുക.
പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. ഇതോടൊപ്പം യോഗ്യതാ റൗണ്ട് വിജയിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടി ഗ്രൂപ്പില്‍ ഉള്‍പ്പെടും.
Content Highlights: india vs pakistan icc t20 world cup 2022 match tickets sold out within five minutes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..