ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് പകരംവീട്ടി പാകിസ്താന്‍; ഇന്ത്യയെ തകര്‍ത്തത് 5 വിക്കറ്റിന്


ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കേ അഞ്ചു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി പാകിസ്താന്‍ മറികടന്നു

Photo: twitter.com/ICC

ദുബായ്: ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പകരംവീട്ടി പാകിസ്താന്‍. ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിന് തകര്‍ത്ത പാക് ടീം സൂപ്പര്‍ ഫോറില്‍ നിര്‍ണായക വിജയവും സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കേ അഞ്ചു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി പാകിസ്താന്‍ മറികടന്നു.

അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. 51 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ആറ് ഫോറുമടക്കം 71 റണ്‍സെടുത്തു.

182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാകിസ്താന് 10 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. രവി ബിഷ്‌ണോയിയാണ് ബാബറിനെ മടക്കിയത്. പിന്നാലെ ഒമ്പതാം ഓവറില്‍ ഫഖര്‍ സമാനെ (15) യുസ്‌വേന്ദ്ര ചാഹലും പുറത്താക്കി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മുഹമ്മദ് റിസ്വാന്‍ - മുഹമ്മദ് നവാസ് സഖ്യം കളി പാകിസ്താന് അനുകൂലമാക്കി. സ്ഥാനക്കയറ്റം കിട്ടിയെത്തിയ നവാസായിരുന്നു കൂടുതല്‍ അപകടകാരി. വെറും 20 പന്തില്‍ നിന്ന് രണ്ട് സിക്‌സും ആറ് ഫോറുമടക്കം 42 റണ്‍സെടുത്താണ് നവാസ് മടങ്ങിയത്. അപ്പോഴേക്കും റിസ്വാനൊപ്പം 73 റണ്‍സ് താരം കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നാലെ റിസ്വാന്‍ മടങ്ങിയെങ്കിലും ഖുഷ്ദില്‍ ഷായും ആസിഫ് അലിയും ചേര്‍ന്ന് പാകിസ്താനെ വിജയത്തിനടുത്തെത്തിച്ചു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19-ാം ഓവറില്‍ 19 റണ്‍സടിച്ച ഈ സഖ്യമാണ് അവസാന നിമിഷം കളി ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്. അവസാന ഓവറില്‍ ആസിഫ് (16) പുറത്തായെങ്കിലും അഞ്ചാം പന്തില്‍ ഡബിള്‍ നേടി ഇഫ്തിഖര്‍ അഹമ്മദ് പാകിസ്താനെ വിജയത്തിലെത്തിച്ചു. ഖുഷ്ദില്‍ 14 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തിരുന്നു. ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അര്‍ധ സെഞ്ചുറി നേടിയ താരം 44 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 60 റണ്‍സെടുത്തു.

തകര്‍പ്പന്‍ തുടക്കമിട്ട് ഒരു ഘട്ടത്തില്‍ 200 കടക്കുമെന്ന് തോന്നിച്ച ഇന്ത്യയെ മധ്യ ഓവറുകളിലെ മികച്ച ബൗളിങ്ങിലൂടെ പാക് സ്പിന്നര്‍മാര്‍ 181-ല്‍ ഒതുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കെ.എല്‍ രാഹുലും തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 31 പന്തില്‍ 54 റണ്‍സടിച്ചുകൂട്ടിയ ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 16 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 28 റണ്‍സെടുത്ത രോഹിത്തിനെ പുറത്താക്കി ഹാരിസ് റൗഫാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഏഴാം ഓവറിലെ ആദ്യ പന്തില്‍ തന്നെ രാഹുലിനെ ഷദാബ് ഖാന്‍ മടക്കി. 20 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒരു ഫോറുമടക്കം 28 റണ്‍സെടുത്താണ് രാഹുലും മടങ്ങിയത്.

പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാറിന്റെ ഊഴമായിരുന്നു അടുത്തത്. 10 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത താരം റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച കോലിയും ഋഷഭ് പന്തും ചേര്‍ന്ന് സ്‌കോര്‍ 126 വരെയെത്തിച്ചു. 14-ാം ഓവറില്‍ പന്തിനെയും ഷദാബ് ഖാന്‍ പുറത്താക്കി. 12 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയടക്കം 14 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ദീപക് ഹൂഡ 14 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത് പുറത്തായി.

നേരത്തെ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ പാകിസ്താന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Updating ...

Content Highlights: India vs Pakistan Asia Cup super 4 match live updates


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented