മഴയിൽ കുതിർന്ന സ്റ്റേഡിയം | Photo: BCCI
സതാംപ്റ്റൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വീണ്ടും മഴ വില്ലനാകുന്നു. നാലാം ദിവസമായ ഇന്ന് മഴയെത്തുടർന്ന് മത്സരം ഇതുവരെ തുടങ്ങിയിട്ടില്ല. ആദ്യ സെഷൻ കളി നടക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിലപ്പോൾ ഇന്നത്തെ മത്സരം ഉപേക്ഷിക്കാനും സാധ്യതയുണ്ട്.
ആദ്യ ദിവസം പൂർണമായും മഴ കവർന്നപ്പോൾ രണ്ടാം ദിവസം വെളിച്ചക്കുറവ് മൂലം കളി 64.4 ഓവർ മാത്രമാണ് നടന്നത്. ഒന്നാമിന്നിങ്സിൽ ഇന്ത്യ 217 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിലാണ്.
49 റൺസെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. വിരാട് കോലി 44 റൺസെടുത്തു. ന്യൂസീലന്റിന് 30 റൺസെടുത്ത ടോം ലാഥം, 54 റൺസടിച്ച ഡെവോൺ കോൺവെ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 12 റൺസോടെ ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണും റണ്ണൊന്നുമെടുക്കാതെ വെറ്ററൻ താരം റോസ് ടെയ്ലറുമാണ് ക്രീസിൽ.
Content Highlights: India vs New Zealand WTC Final Day 4
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..