ന്യൂസീലന്റ് ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും | Photo: Reuters
സൗതാംപ്ടൺ: ജൂൺ പതിനെട്ട് എന്ന തിയ്യതി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ഇന്ത്യൻ ടീമും ഒരിക്കലും മറക്കില്ല. നാല് വർഷം മുമ്പ് ഇതേ ദിവസമായിരുന്നു ഇന്ത്യൻ ടീം ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്താനോട് തോറ്റത്. ഇത്തവണ വീണ്ടും അതേദിവസം ഒരു ഐസിസി കിരീടത്തിനായി ഇന്ത്യ കളത്തിലിറങ്ങുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡാണ് എതിരാളികൾ. ഇന്ത്യൻ സമയം വൈകുന്നേരം മൂന്നു മണിക്ക് സൗതാംപ്ടണിൽ മത്സരം ആരംഭിക്കും.
ചാമ്പ്യൻസ് ട്രോഫിയിൽ ഫൈനലിന് മുമ്പ് പാകിസ്താനോട് ഇന്ത്യ വിജയിച്ചിരുന്നു. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസീലൻഡിനോട് ഇന്ത്യ വിജയിച്ചിട്ടേയില്ല. ന്യൂസീലൻഡിൽ ഇന്ത്യ കളിച്ച രണ്ട് ടെസ്റ്റിൽ 10 വിക്കറ്റിനും ഏഴ് വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ തോൽവി. അതേസമയം ഓസ്ട്രേലിയയെ അവരുടെ മണ്ണിൽ തോൽപ്പിച്ചതിന്റേയും ഇംഗ്ലണ്ടിനെ നിലംപരിശാക്കിയതിന്റേയും ആത്മവിശ്വാസം കോലിക്കും സംഘത്തിനുമുണ്ട്.
ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്നിലാക്കി ഒന്നാം റാങ്ക് പിടിച്ചെടുത്താണ് ന്യൂസീലൻഡ് കളിക്കാനിറങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുമ്പ് ഇംഗ്ലണ്ടിനെതിരേ രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പര കളിച്ച ന്യൂസീലൻഡ് ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു. 1999-ന് ശേഷം ഇംഗ്ലീഷ് മണ്ണിൽ കിവികളുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയമായിരുന്നു അത്. ഇതിന് പിന്നാലെയാണ് ന്യൂസീലന്റ് ഒന്നാം റാങ്കിലെത്തിയത്.
Content Highlights: India vs New Zealand World Test Championship Final Cricket
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..