Photo: getty images
സതാംപ്ടണ്: വിരാട് കോലിക്കു കീഴില്‍ അമൂല്യമായ അന്താരാഷ്ട്ര ക്രിക്കറ്റ് കിരീടം തേടി ഇന്ത്യ. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ ദൗര്‍ഭാഗ്യംകൊണ്ടുമാത്രം കിരീടം നഷ്ടപ്പെട്ട വേദന മറക്കാന്‍ ന്യൂസീലന്‍ഡ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസീലന്‍ഡും വെള്ളിയാഴ്ച മത്സരിക്കാനിറങ്ങുമ്പോള്‍ ഇരു ടീമുകളും തുല്യദുഃഖിതരും തുല്യശക്തികളുമാണ്. മത്സരം വൈകീട്ട് മൂന്നുമുതല്‍ ഇംഗ്ലണ്ടിലെ ഏജീസ് ബൗള്‍ സ്റ്റേഡിയത്തില്‍. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി.) സംഘടിപ്പിക്കുന്ന ആദ്യ ടെസ്റ്റ് ടൂര്‍ണമെന്റാണിത്. ഇവിടെ ജയിക്കുന്നവര്‍ ക്രിക്കറ്റില്‍ എല്ലാ കാലത്തും ഓര്‍മിക്കപ്പെടും.
രണ്ടു വര്‍ഷത്തോളം നീണ്ട മത്സരങ്ങള്‍ക്കൊടുവിലാണ് പ്രാഥമിക ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായി ഇന്ത്യയും രണ്ടാമന്മാരായി ന്യൂസീലന്‍ഡും ഫൈനലിലെത്തിയത്. ഐ.സി.സി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പദവിയുള്ള രാജ്യങ്ങളെല്ലാം ആറുവീതം ടെസ്റ്റ് പരമ്പര കളിച്ച്, കൂടുതല്‍ പോയന്റ് നേടുന്ന ടീമുകള്‍ ഫൈനലിലെത്തും എന്നാണ് തുടക്കത്തില്‍ പറഞ്ഞത്. 2019- ഓഗസ്റ്റില്‍ ഓസ്ട്രേലിയ-ഇംഗ്ലണ്ട് ആഷസ് ടെസ്റ്റോടെ ടൂര്‍ണമെന്റ് തുടങ്ങി. കോവിഡ് വന്നതോടെ ചില പരമ്പരകള്‍ ഉപേക്ഷിച്ചു. ഇതോടെ, പോയന്റ് ശതമാനമായി ഫൈനലിനുള്ള മാനദണ്ഡം.
ഓസ്ട്രേലിയക്കെതിരേ അവരുടെ നാട്ടിലും ഇംഗ്ലണ്ടിനെതിരേ സ്വന്തം നാട്ടിലും നേടിയ പരമ്പര വിജയങ്ങള്‍ ഇന്ത്യക്ക് കരുത്തേകി. പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യ ഒരേയൊരു പരമ്പര തോറ്റത് (2-0) ന്യൂസീലന്ഡിനോടാണ്.
Content Highlights: India vs New Zealand World Team Championship Final
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..