രണ്ടാം ട്വന്റി 20 യില്‍ ന്യൂസീലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ


അർധസെഞ്ചുറികളുമായി കളം നിറഞ്ഞ കെ.എല്‍.രാഹുലും നായകന്‍ രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 117 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്

Photo:PTI

റാഞ്ചി:ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. കിവീസ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യവെറും 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.

അർധസെഞ്ചുറികളുമായി കളം നിറഞ്ഞ കെ.എല്‍.രാഹുലും നായകന്‍ രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 117 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. കിവീസിനെ ചെറിയ സ്‌കോറിലൊതുക്കിയ ഇന്ത്യന്‍ ബൗളര്‍മാരും

154 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ കെ.എല്‍.രാഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് നല്‍കിയത്. ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി തുടങ്ങിയ രാഹുലായിരുന്നു കൂടുതല്‍ അപകടകാരി. 6.4 ഓവറില്‍ ഇന്ത്യ 50 റണ്‍സ് കടന്നു.

ബാറ്റിങ് പവര്‍പ്ലേയ്ക്ക് ശേഷം കിവീസ് നായകന്‍ ടിം സൗത്തി സ്പിന്നര്‍മാരെ പരീക്ഷിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ സ്‌കോറിങ് വേഗം കുറഞ്ഞു. എന്നാലും വിക്കറ്റ് വീഴാതെ കളിക്കാന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചു. പതിയെ സ്പിന്നര്‍മാരെയും രോഹിത്തും രാഹുലും പ്രഹരിക്കാന്‍ ആരംഭിച്ചു. 10-ാം ഓവറെറിഞ്ഞ മിച്ചല്‍ സാന്റ്‌നറെ രണ്ട് തവണയാണ് രോഹിത് സിക്‌സ് പറത്തിയത്. എന്നാല്‍ ഓവറിലെ അഞ്ചാം പന്തില്‍ രോഹിത്തിന്റെ ക്യാച്ച് ബോള്‍ട്ട് പാഴാക്കി. ആദ്യ പത്തോവറില്‍ ഇന്ത്യ 79 റണ്‍സെടുത്തു.

തൊട്ടടുത്ത ഓവറില്‍ രാഹുല്‍ അര്‍ധശതകം നേടി. 11.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. രോഹിത്തും രാഹുലും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. ഒടുവില്‍ ടിം സൗത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. രാഹുലിനെ ഗ്ലെന്‍ ഫിലിപ്‌സിന്റെ കൈയ്യിലെത്തിച്ച് സൗത്തി കിവീസിന് ആശ്വാസം പകര്‍ന്നു.

49 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 65 റണ്‍സെടുത്ത രാഹുല്‍, രോഹിത്തിനൊപ്പം 117 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ക്രീസ് വിട്ടത്. രാഹുലിന് പകരം വെങ്കടേഷ് അയ്യരാണ് ക്രീസിലെത്തിയത്. പിന്നാലെ രോഹിത് അര്‍ധസെഞ്ചുറി നേടി.

എന്നാല്‍ അര്‍ധസെഞ്ചുറി നേടിയതിനുപിന്നാലെ രോഹിത്തിനെ സൗത്തി പുറത്താക്കി. രോഹിത്തിന്റെ ഷോട്ട് ഗപ്റ്റില്‍ കൈയ്യിലൊതുക്കുകയായിരുന്നു. 36 പന്തുകളില്‍ നിന്ന് അഞ്ച് സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 55 റണ്‍സെടുത്ത ശേഷമാണ് രോഹിത് ക്രീസ് വിട്ടത്. രോഹിത്തിന് പകരമായി വന്ന സൂര്യകുമാര്‍ യാദവിന് പിടിച്ചുനില്‍ക്കാനായില്ല. വെറും ഒരു റണ്‍ മാത്രമെടുത്ത താരത്തെ സൗത്തി ക്ലീന്‍ ബൗള്‍ഡാക്കി.

സൂര്യകുമാറിന് പകരം ഋഷഭ് പന്താണ് ക്രീസിലെത്തിയത്. തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ നേടിക്കൊണ്ട് പന്ത് ഇന്ത്യയ്ക്ക് വിജയവും പരമ്പരയും സമ്മാനിച്ചു. പന്തും വെങ്കടേഷും 12 റണ്‍സ് വീതമെടുത്ത് പുറത്താവാതെ നിന്നു. കിവീസിനായി സൗത്തി നാലോവറില്‍ 16 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍മാരാണ് കിവീസിനെ ചെറിയ സ്‌കോറിലൊതുക്കിയത്.

മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ ന്യൂസീലന്‍ഡിന് സാധിച്ചില്ല. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ബാറ്റ്‌സ്മാന്‍മാരെ വരിഞ്ഞുമുറുക്കി. ഒരു ഘട്ടത്തില്‍ കിവീസ് 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന് തോന്നിച്ചെങ്കിലും മധ്യ ഓവറുകളില്‍ ഇന്ത്യ മത്സരം കൈയ്യിലെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനുവേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റിലും ഡാരില്‍ മിച്ചലും ചേര്‍ന്ന് നല്‍കിയത്. വെറും 4.1 ഓവറില്‍ ഇരുവരും ആദ്യ വിക്കറ്റില്‍ 48 റണ്‍സെടുത്തു. എന്നാല്‍ തകര്‍ത്തടിച്ച് കളിച്ച ഗപ്റ്റിലിനെ മടക്കി ദീപക് ചാഹര്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു.

ചാഹറിന്റെ ഷോര്‍ട്ട് പിച്ച് പന്ത് സിക്‌സ് നേടാനുള്ള ഗപ്റ്റിലിന്റെ ശ്രമം വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് കൈയ്യിലൊതുക്കി. കഴിഞ്ഞ മത്സരത്തിലെന്ന പോലെ ചാഹറിനെ സിക്‌സ് പറത്തിയ ശേഷം തൊട്ടുടുത്ത പന്തില്‍ ഗപ്റ്റില്‍ പുറത്താകുകയായിരുന്നു. 15 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 31 റണ്‍സെടുത്താണ് ഗപ്റ്റില്‍ ക്രീസ് വിട്ടത്. ഗപ്റ്റിലിന് പകരം മാര്‍ക്ക് ചാപ്മാന്‍ ക്രീസിലെത്തി. 4.3 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. ബാറ്റിങ് പവര്‍പ്ലേയില്‍ ന്യൂസീലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെടുത്തു.

ചാപ്മാനും മിച്ചലും നന്നായി കളിച്ച് മുന്നേറിയെങ്കിലും അക്ഷര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 17 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്ത ചാപ്മാനെ അക്ഷര്‍ രാഹുലിന്റെ കൈയ്യിലെത്തിച്ചു. ചാപ്മാന് പകരം ഗ്ലെന്‍ ഫിലിപ്‌സ് ക്രീസിലെത്തി.

രണ്ട് വിക്കറ്റ് വീണതോടെ കിവീസിന്റെ സ്‌കോറിങ് വേഗം കുറഞ്ഞു. പിന്നാലെ ഓപ്പണര്‍ മിച്ചലും വീണു. 28 പന്തുകളില്‍ നിന്ന് 31 റണ്‍സെടുത്ത മിച്ചലിനെ ഹര്‍ഷല്‍ പട്ടേല്‍ സൂര്യകുമാറിന്റെ കൈയ്യിലെത്തിച്ചു. ഹര്‍ഷലിന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റാണിത്. മിച്ചലിന് പകരം ടിം സീഫേര്‍ട്ട് ക്രീസിലെത്തി.

എന്നാല്‍ സീഫേര്‍ട്ടിന് അധികസമയം പിടിച്ചുനില്‍ക്കാനായില്ല. 13 റണ്‍സെടുത്ത താരത്തെ അശ്വിന്‍ ഭുവനേശ്വര്‍ കുമാറിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ന്യൂസീലന്‍ഡ് 125 ന് നാല് എന്ന സ്‌കോറിലേക്ക് വീണു. സീഫേര്‍ട്ടിന് പകരം ഓള്‍റൗണ്ടര്‍ ജെയിംസ് നീഷാം ക്രീസിലെത്തി. സീഫേര്‍ട്ടിന് പിന്നാലെ കിവീസിന്റെ പ്രതീക്ഷയായ ഫിലിപ്‌സും മടങ്ങി. 21 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 34 റണ്‍സെടുത്ത ഫിലിപ്‌സിനെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി.

അവസാന ഓവറുകളില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. കിവീസിന്റെ വെടിക്കെട്ട് താരമായ നീഷാമിനെ വരിഞ്ഞുമുറുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. 12 പന്തുകളില്‍ നിന്ന് വെറും മൂന്ന് റണ്‍സ് മാത്രമെടുത്ത നീഷാമിനെ ഭുവനേശ്വര്‍ കുമാര്‍ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റ മത്സരം കളിച്ച ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ വെറും 25 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു. അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: india vs new zealand second twenty 20 international live score


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented