ലോകകപ്പിനുശേഷം പര്യടനത്തിനായി ഇന്ത്യ ന്യൂസീലന്‍ഡിലേക്ക്, പ്രതീക്ഷയോടെ സഞ്ജു


Photo: PTI

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിലേറ്റ തോല്‍വിയ്ക്ക് ശേഷം ഇന്ത്യന്‍ ടീം വീണ്ടും കളിക്കളത്തിലേക്ക്. ട്വന്റി 20, ഏകദിന പരമ്പരകള്‍ക്കായി ഇന്ത്യന്‍ സംഘം ന്യൂസീലന്‍ഡിലേക്ക് പറക്കും. വിരാട് കോലി, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമമനുവദിച്ച പരമ്പരകളില്‍ ട്വന്റി 20 ടീമിനെ ഹാര്‍ദിക് പാണ്ഡ്യയും ഏകദിന ടീമിനെ ശിഖര്‍ ധവാനുമാണ് നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന-ട്വന്റി 20 ടീമുകളില്‍ ഇടം നേടി.

ട്വന്റി 20 പരമ്പരയാണ് ആദ്യം ആരംഭിക്കുന്നത്. മൂന്ന് ട്വന്റി 20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ പോരാട്ടം നവംബര്‍ 18 ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്കാണ്. 20, 22 തീയതികളില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കും.



ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ ഋഷഭ് പന്ത് സഹനായകനാണ്. ടീമിലെ മിക്കവരും യുവതാരങ്ങളാണ്. ഋഷഭ് പന്തിന് പുറമേ സഞ്ജു സാംസണും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍ ബാറ്ററാകും. ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ്സ് അയ്യര്‍, ദീപക് ഹൂഡ എന്നിവരാണ് ടീമിലെ ബാറ്റര്‍മാര്‍. നായകന്‍ ഹാര്‍ദിക്കിന് പുറമേ വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓള്‍റൗണ്ടര്‍മാരായുണ്ട്.

ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ബൗളിങ് പടയില്‍ അണിനിരക്കുന്നത് അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചാഹല്‍ എന്നിവരാണ്.

ശിഖര്‍ ധവാന്‍ നയിക്കുന്ന ഏകദിന ടീമിലും ഋഷഭ് പന്താണ് സഹനായകന്‍. വിക്കറ്റ് കീപ്പറായി പന്തിന് പുറമേ സഞ്ജുവുമുണ്ട്. ശിഖര്‍ധവാനൊപ്പം ബാറ്റുവീശാന്‍ സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ സഞ്ജു സാംസണ്‍, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരുണ്ട്. ഓള്‍റൗണ്ടര്‍മാരായി ശാര്‍ദൂല്‍ ഠാക്കൂറും ഷഹബാസ് അഹമ്മദുമാണ് ടീമിലുള്ളത്.

ബൗളിങ് നിരയില്‍ യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക് എന്നിവരുണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര നവംബര്‍ 25 നാണ് ആരംഭിക്കുന്നത്. ഇന്ത്യന്‍ സമയം രാവിലെ ഏഴുമണിക്കാണ് മത്സരം ആരംഭിക്കുന്നത്. രണ്ടാം മത്സരം 27 നും മൂന്നാം മത്സരം 30 നും നടക്കും.

Content Highlights: indian cricket, india vs new zealand, sanju samson, sports news, sanju indian cricket, ind vs nz


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented