• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Career
More
  • News
  • Features
  • Interview
  • Cricket
  • Football
  • Sports Extras
  • SportsMasika
  • Badminton
  • Tennis
  • Athletics
  • Columns
  • ISL 2020-21
  • Gallery
  • Videos
  • Other Sports

വെല്ലിങ്ടണില്‍ ഇന്ത്യക്ക് പിഴച്ചു; ആദ്യ ട്വന്റി-20യില്‍ കൂറ്റന്‍ തോല്‍വി

Published: Feb 6, 2019, 12:27 PM IST Updated: Feb 6, 2019, 06:05 PM IST
A A A

220 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19.2 ഓവറില്‍ 139 റണ്‍സിന് പുറത്തായി.

new zealand cricket
X

Photo Courtesy: ICC

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയില്‍ ന്യൂസീലന്‍ഡിന് വിജയത്തുടക്കം. വെല്ലിങ്ടണില്‍ ഇന്ത്യന്‍ ബാറ്റിങ് നിര കളി മറന്നപ്പോള്‍ ന്യൂസീലന്‍ഡിന് 80 റണ്‍സ് വിജയം. 220 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19.2 ഓവറില്‍ 139 റണ്‍സിന് പുറത്തായി. 

39 റണ്‍സെടുത്ത എം.എസ് ധോനിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഫെര്‍ഗൂസണും സാന്റ്‌നറും സോധിയും രണ്ട് വിക്കറ്റ് വീതം നേടി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20യില്‍ ന്യൂസീലന്‍ഡ് 1-0ത്തിന് മുന്നിലെത്തി. രണ്ടാം ട്വന്റി-20 വെള്ളിയാഴ്ച്ച ഓക്ക്‌ലന്‍ഡില്‍ നടക്കും.

കരുത്തുറ്റ ബാറ്റിങ് നിരയുമായി കളത്തിലിറങ്ങിയ ഇന്ത്യക്ക് 18 റണ്‍സെടുക്കുന്നതിനിടയില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്ണുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പുറത്ത്. ധവാന്‍ രണ്ടാം വിക്കറ്റില്‍ വിജയ് ശങ്കറിനൊപ്പം കൂട്ടുകെട്ടിന്  ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 29 റണ്‍സിന് ധവാന്‍ പുറത്തായി.

IndiaVSNewZealand

മൂന്നാമനായി ക്രീസിലെത്തിയ വിജയ് ശങ്കറിനും ഉത്തരവാദിത്തം നിറവേറ്റാനായില്ല. 18 പന്തില്‍ രണ്ടുവീതം ബൗണ്ടറിയും സിക്‌സും സഹിതം 27 റണ്‍സെടുത്ത് വിജയ് ക്രീസ് വിട്ടു. പിന്നീടെത്തിയ ഋഷഭ് പന്ത് (10 പന്തില്‍ നാല്), ദിനേശ് കാര്‍ത്തിക് (ആറു പന്തില്‍ അഞ്ച്), ഹാര്‍ദിക് പാണ്ഡ്യ (നാല് പന്തില്‍ നാല്), ഭുവനേശ്വര്‍ കുമാര്‍( മൂന്ന് പന്തില്‍ ഒന്ന്), യുസ്‌വേന്ദ്ര ചാഹല്‍(മൂന്ന് പന്തില്‍ ഒന്ന്) എന്നിവരെല്ലാം നിരാശപ്പെടുത്തി. 

ഏഴാം വിക്കറ്റില്‍ പിറന്ന അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാനുണ്ടായിരുന്നത്. ധോനിയും ക്രുണാല്‍ പാണ്ഡ്യയും ഏഴാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യന്‍ നിരയിലെ ഏക അര്‍ദ്ധ സെഞ്ചുറി കൂട്ടുകെട്ടാണിത്. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കീവീസ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ടിം സെയ്‌ഫെര്‍ട്ടിന്റെ ഇന്നിങ്സാണ് ന്യൂസീലന്‍ഡ് സ്‌കോറില്‍ നിര്‍ണായകമായത്. മിച്ചല്‍ സാന്റ്നര്‍ (7), സ്‌കോട്ട് കുഗ്ഗെലെജിന്‍ (20) എന്നിവര്‍ പുറത്താകാതെ നിന്നു.

43 പന്തില്‍ നിന്ന് ആറു സിക്സും ഏഴ് ബൗണ്ടറികളുമടക്കം 84 റണ്‍സെടുത്ത സെയ്‌ഫെര്‍ട്ടും 20 പന്തില്‍ നിന്ന് രണ്ടു സിക്സും രണ്ട് ബൗണ്ടറികളും സഹിതം 34 റണ്‍സെടുത്ത കോളിന്‍ മണ്‍റോയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് കീവീസിന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. ഓപ്പണിങ് വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. വെറും 50 പന്തിലാണ് ഇരുവരും 86 റണ്‍സ് ചേര്‍ത്തത്. മണ്‍റോയെ പുറത്താക്കി ക്രുനാല്‍ പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

India vs New Zealand In Wellington t20

22 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും മികച്ച സംഭാവന നല്‍കി. ഡാരില്‍ മിച്ചല്‍ (8), റോസ് ടെയ്ലര്‍ (23), കോളിന്‍ ഗ്രാന്‍ഡ്ഹോം (3) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. രണ്ടാം വിക്കറ്റില്‍ സെയ്‌ഫെര്‍ട്ട് - വില്യംസണ്‍ സഖ്യം 48 റണ്‍സും മൂന്നാം വിക്കറ്റില്‍ വില്യംസണ്‍ - ഡാരില്‍ സഖ്യം 30 റണ്‍സും കൂട്ടിച്ചേര്‍ത്തു.  ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, യൂസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി. 

ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞവരെല്ലാം കണക്കിന് തല്ലുവാങ്ങി. ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ വഴങ്ങിയത് 51 റണ്‍സ്. ഖലീല്‍ അഹമ്മദ് 48 റണ്‍സും ഭുവനേശ്വര്‍ കുമാര്‍ 47 റണ്‍സും വഴങ്ങി. 37 റണ്‍സ് വഴങ്ങിയ ക്രുനാലും 35 റണ്‍സ് വഴങ്ങിയ ചാഹലും മാത്രമാണ് താരതമ്യേന കുറച്ച് തല്ലു വാങ്ങിയത്. 

ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, യൂസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി. 

Content Highlights: India vs New Zealand In Wellington t20

PRINT
EMAIL
COMMENT
Read in English

1st T20 International: New Zealand crush India by 80 runs

Wellington: A below-par India slumped to their worst ever defeat in T20 Internationals .. 

Read More
 

Related Articles

ബലാത്സംഗക്കേസില്‍പ്പെട്ട താരം ടീമില്‍; ട്വന്റി 20 മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ 'മി ടൂ' ബാനറുകള്‍
Sports |
Sports |
കോലിയെ മിസ് ചെയ്‌തോ? മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മുന്നില്‍ ഉത്തരംമുട്ടി ഖലീല്‍ അഹമ്മദ്
Sports |
പരിക്കേറ്റ രോഹിത് ഡ്രസിങ് റൂമിലേക്കു പോയി; 'ക്യാപ്റ്റന്‍ കൂള്‍ ബാക്ക് ഇന്‍ ആക്ഷന്‍'
Sports |
ഡാരില്‍ മിച്ചലിനെ ചതിച്ചത് ഡി.ആര്‍.എസോ അതോ തേര്‍ഡ് അമ്പയറോ?
 
  • Tags :
    • India Vs New Zealand
    • Rohit Sharma
    • New zealand
More from this section
Sanju Samson to lead Rajasthan Royals Will Malayalee players get chance
ക്യാപ്റ്റൻ സഞ്ജു എത്ര മലയാളി താരങ്ങൾക്ക് വാതിൽ തുറന്നുകൊടുക്കും?
Ajinkya Rahane captaincy masterclass may put heat on Virat Kohli
ടെസ്റ്റ് നായകനായി അജിങ്ക്യ രഹാനെയെ നിലനിര്‍ത്തണമെന്ന് ആവശ്യം; കോലിക്ക് സമ്മര്‍ദമേറും
bangladesh
ഒന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറുവിക്കറ്റിന് തകര്‍ത്ത് ബംഗ്ലാദേശ്
Pant
ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ കരിയറിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച് ഋഷഭ് പന്ത്
pant
ഋഷഭ് പന്തിനെ ഇനിയും മാറ്റിനിര്‍ത്താനാവില്ല, ഇന്ത്യയിലെ മത്സരങ്ങളിലും കളിപ്പിക്കണം: കിരണ്‍ മോറെ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.