മഴ വില്ലനായി, ഇന്ത്യ-ന്യൂസീലന്‍ഡ് ആദ്യ ട്വന്റി 20 മത്സരം ഉപേക്ഷിച്ചു


Photo: twitter.com/ICC

വെല്ലിങ്ടണ്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ആദ്യ ട്വന്റി 20 മത്സരം ഉപേക്ഷിച്ചു. കനത്ത മഴമൂലമാണ് മത്സരം റദ്ദാക്കിയത്.ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിക്കേണ്ടിവന്നത്.

ടോസിടാന്‍ പോലും കഴിയാത്ത വിധം മഴ കനക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത പോരാട്ടം നവംബര്‍ 20 ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.



മലയാളി താരം സഞ്ജു സാംസണ്‍ കളിക്കാനിറങ്ങുമെന്ന പ്രതീക്ഷയില്‍ മത്സരത്തിനായി കാത്തുനിന്ന ആരാധകര്‍ക്ക് ഈ വാര്‍ത്ത കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തിലുള്ള ഒന്നാംനിര ടീമിനെ ന്യൂസീലന്‍ഡ് അണിനിരത്തുമ്പോള്‍ ഇന്ത്യയുടേത് യുവനിരയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍. രാഹുല്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ടീമിലില്ല.

Content Highlights: india vs new zealand, ind vs nz t20, sanju samson, india vs new zealand t20 match, indian cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented