മുംബൈ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്ലിന് പരിക്ക്. 

ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്‌സിനിടെ കിവീസ് താരത്തിന്റെ ഷോട്ട് ഗില്ലിന്റെ വലത് കൈമുട്ടിലിടിക്കുകയായിരുന്നു. ആ സമയത്ത് ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഗില്‍.

india vs new zealand bcci Provides update on shubman gill injury

ഇതോടെ ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്‌സില്‍ ഗില്‍ ഓപ്പണിങ്ങിനെത്തിയില്ല. ചേതേശ്വര്‍ പൂജാരയാണ് മായങ്ക് അഗര്‍വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 

പൂര്‍ണമായി താരം സുഖംപ്രാപിക്കാത്തതിനാല്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് താരത്തെ കളത്തിലിറക്കാതിരുന്നതെന്ന് ബിസിസിഐ ട്വിറ്ററിലൂടെ അറിയിച്ചു.

Content Highlights: india vs new zealand bcci Provides update on shubman gill injury