റെക്കോഡ് ജയം കുറിച്ചതിന്റെ മൂന്നാം നാള്‍ ഇന്ത്യയ്ക്ക് മുന്നില്‍ കിവികള്‍


ഇന്ത്യ-ന്യൂസീലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യമത്സരം ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ ഹൈദരാബാദില്‍

Photo: PTI

ഹൈദരാബാദ്: ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തംപേരില്‍ കുറിച്ചതിന്റെ മൂന്നാം നാള്‍ ഇന്ത്യക്കുമുന്നില്‍ അടുത്ത എതിരാളികള്‍, ന്യൂസീലന്‍ഡ്. ഇന്ത്യ-ന്യൂസീലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യമത്സരം ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ ഹൈദരാബാദില്‍. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി 20 പരമ്പരയും നടക്കും.

ഏകദിനത്തില്‍ മുമ്പ് ഇരുടീമുകളും ഏറ്റുമുട്ടിയത് നവംബറിലാണ്. മഴയില്‍ കുതിര്‍ന്ന ആ പരമ്പര ന്യൂസീലന്‍ഡ് 1-0ന് ജയിച്ചിരുന്നു. ഇന്ത്യക്ക് ഇടയ്ക്കിടെ തലവേദനയുണ്ടാക്കുന്ന ന്യൂസീലന്‍ഡിനെ രോഹിത് ശര്‍മയും സംഘവും കരുതിയിരിക്കേണ്ടിവരും. ഐ.സി.സി. ഏകദിന റാങ്കിങ്ങില്‍ ന്യൂസീലന്‍ഡ് ഒന്നാമതും ഇന്ത്യ നാലാമതുമാണ്.

ഏകദിനത്തില്‍ നാട്ടില്‍ ഇന്ത്യയെ തോല്‍പ്പിക്കുക ദുഷ്‌കരമാണ്. 2010-ന് ശേഷമുള്ള 25 ദ്വിരാഷ്ട്ര പരമ്പരകളില്‍ 22-ലും ഇന്ത്യയാണ് ജയിച്ചത്. 2023 ലോകകപ്പ് വര്‍ഷമായതിനാല്‍ ഈ കണക്കിന് പ്രാധാന്യമുണ്ട്.

സന്ദര്‍ശക ടീമുകളില്‍ ഇന്ത്യയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത് ന്യൂസീലന്‍ഡാണ്. 2016-ലും 2017-ലും അവര്‍ പരമ്പര നേടി. പാകിസ്താനെ അവര്‍ അടുത്തിടെ 2-1ന് തോല്‍പ്പിച്ചിരുന്നു.ശ്രീലങ്കയ്‌ക്കെതിരായ പരമ്പര 3-0ന് തൂത്തുവാരിയാണ് ഇന്ത്യ പുതുവര്‍ഷം തുടങ്ങിയത്. വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിങ്ങനെ പഴയ തലമുറയും പുതിയ തലമുറയും ഒരുപോലെ തിളങ്ങിനില്‍ക്കുന്നു.

ടീം ന്യൂസ്

ശ്രേയസ് അയ്യര്‍ പരിക്കുകാരണം പുറത്തായതാണ് ഇന്ത്യന്‍ ക്യാമ്പിലെ പുതിയ വാര്‍ത്ത. പുറത്ത് പരിക്കേറ്റ ശ്രേയസിന് പരമ്പരയില്‍ കളിക്കാനാവില്ല. തിരുവനന്തപുരത്ത് നടന്ന മൂന്നാം ഏകദിനത്തിലാണ് പരിക്കേറ്റത്. മധ്യപ്രദേശിന്റെയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും താരമായ രജത് പടിദാറെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ 28, 28, 38 എന്നിങ്ങനെയായിരുന്നു ശ്രേയസിന്റെ സ്‌കോറുകള്‍. ശ്രേയസിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവ് പ്ലെയിങ് ഇലവനിലെത്തും. ഏകദിനത്തില്‍ പ്രാപ്തി തെളിയിക്കാനുള്ള അവസരമാണ് സൂര്യക്ക് മുന്നില്‍. കെ.എല്‍. രാഹുലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ വിക്കറ്റ് സൂക്ഷിക്കും. അക്ഷര്‍ പട്ടേലും ടീമിലില്ലാത്തതിനാല്‍ വാഷിങ്ടണ്‍ സുന്ദറിന് അവസരമൊരുങ്ങും. കുല്‍ദീപ് യാദവോ യുസ്വേന്ദ്ര ചാഹലോ എന്ന ചോദ്യവുമുണ്ട്. കെയ്ന്‍ വില്യംസണും ടിം സൗത്തിയും ഇല്ലാതെയാണ് ന്യൂസീലന്‍ഡിന്റെ വരവ്. ടോം ലാഥമാണ് ക്യാപ്റ്റന്‍.

സ്റ്റാറ്റ്സ്

3-0ന് പരമ്പര ജയിച്ചാല്‍ ഇന്ത്യ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തും. ട്വന്റി 20 പരമ്പര ജയിച്ചാല്‍ ആ ഫോര്‍മാറ്റില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തും. പിന്നീട് ഓസ്ട്രേലിയക്കെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പര 2-0, 3-1 സ്‌കോറുകളിലൊന്നില്‍ ജയിച്ചാല്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ ഒന്നാം റാങ്കുകാരാവും.

പിച്ച്

സ്പിന്നിന് അനുകൂലമാണ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ പിച്ച്. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ 38.70 ശതമാനമാണ് സ്പിന്നര്‍മാരുടെ ശരാശരി. അവര്‍ വഴങ്ങിയത് ഓവറില്‍ ശരാശരി 4.96 റണ്‍സും. ഒടുവില്‍ ഇവിടെ ഏകദിനം നടന്നത് 2019 മാര്‍ച്ചിലാണ്. അന്ന് ഇന്ത്യ ആറ് വിക്കറ്റിന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. അന്ന് കുല്‍ദീപും രവീന്ദ്ര ജഡേജയും കേദാര്‍ ജാദവും ഉള്‍പ്പെട്ട സ്പിന്‍ത്രയം 27 ഓവറില്‍ 110 റണ്‍സ് മാത്രമാണ് വഴങ്ങിയത്. മൂന്ന് വിക്കറ്റും വീഴ്ത്തി. ഓസ്ട്രേലിയ 236 റണ്‍സിലൊതുങ്ങി. കാലാവസ്ഥ അനുകൂലമാണ്. പരമാവധി താപനില 31 ഡിഗ്രി സെല്‍ഷ്യസ്.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ.എസ്. ഭരത്, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ശാര്‍ദൂല്‍ ഠാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, രജത് പടിദാര്‍.

Content Highlights: India vs New Zealand 1st ODI


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented