മഴപ്പേടിയില്‍ ഇന്ന് രണ്ടാം ട്വന്റി 20; ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര, സഞ്ജുവിന് സാധ്യത


ഇന്ത്യ-അയര്‍ലന്‍ഡ് രണ്ടാം ട്വന്റി 20 ഇന്ന് രാത്രി 9.00 മുതല്‍

Photo: twitter.com/BCCI

മാലഹൈഡ് (അയര്‍ലന്‍ഡ്): അയര്‍ലന്‍ഡ് ടീം ഇന്ത്യയ്ക്ക് അത്ര വലിയ ഭീഷണിയല്ല, എന്നാല്‍, മഴഭീഷണിയെ കുറച്ചുകാണാനാകില്ല. മഴകാരണം 12 ഓവറാക്കി ചുരുക്കിയ ഒന്നാം ട്വന്റി 20 യില്‍ അയര്‍ലന്‍ഡിനെ ഏഴുവിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ഇന്ത്യ ചൊവ്വാഴ്ച രണ്ടാം മത്സരത്തിന്. രാത്രി 9.00 മുതല്‍ മാലഹൈഡിലാണ് മത്സരം. ഞായറാഴ്ച ഒന്നാം ട്വന്റി 20 മഴകാരണം രണ്ടര മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. മത്സരം 12 ഓവറാക്കി ചുരുക്കി. ആദ്യം ബാറ്റുചെയ്ത അയര്‍ലന്‍ഡ് നാലു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തപ്പോള്‍ 9.2. ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സടിച്ച് ഇന്ത്യ ജയം പിടിച്ചെടുത്തു. ഈ പരമ്പരയില്‍ രണ്ടു മത്സരങ്ങളേയുള്ളൂ. ചൊവ്വാഴ്ചയും ജയിച്ചാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം പരമ്പര നേടും. ഇന്ത്യന്‍ ക്യാപ്റ്റനായി ഹാര്‍ദിക്കിനും സീനിയര്‍ ടീമിന്റെ മുഖ്യ കോച്ചായി വി.വി.എസ്. ലക്ഷ്മണിനും ആദ്യ കിരീടം കൂടിയാകും. എന്നാല്‍, ചൊവ്വാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ജയം ആധികാരികം

ഞായറാഴ്ച ആദ്യം ബാറ്റുചെയ്ത അയര്‍ലന്‍ഡ്, നാലാമനായി ബാറ്റിങ്ങിന് ഇറങ്ങിയ ഹാരി ടെക്റ്ററുടെ (33 പന്തില്‍ 64*) മികവിലാണ് 12 ഓവറില്‍ 108 റണ്‍സിലെത്തിയത്. മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. ഇന്ത്യന്‍ ബൗളര്‍മാരില്‍, മൂന്ന് ഓവറില്‍ 11 റണ്‍സിന് ഒരുവിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹലും 16 റണ്‍സിന് ഒരു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറും തിളങ്ങി. ചാഹല്‍ കളിയിലെ താരമായി.

മറ്റു ബൗളര്‍മാരെയെല്ലാം നന്നായി അടിച്ചു. ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ഉമ്രാന്‍ മാലിക് ഒരു ഓവറില്‍ 14 റണ്‍സ് വഴങ്ങി. വിക്കറ്റും കിട്ടിയില്ല. ഉമ്രാന് കഴിവുതെളിയിക്കാന്‍ വേണ്ടത്ര അവസരം കിട്ടിയില്ല.

സഞ്ജുവിന് സാധ്യത

ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ദീപക് ഹൂഡയും (29 പന്തില്‍ 47*), ഇഷാന്‍ കിഷനും (11 പന്തില്‍ 26) തിളങ്ങിയപ്പോള്‍ വണ്‍ഡൗണ്‍ ബാറ്റ്സ്മാന്‍ സൂര്യകുമാര്‍ യാദവ് ആദ്യ പന്തില്‍ (0) മടങ്ങി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും (12 പന്തില്‍ 24), ദിനേഷ് കാര്‍ത്തിക്കും (5) ചേര്‍ന്നാണ് ജയം പൂര്‍ത്തിയാക്കിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഓപ്പണറായിരുന്ന ഋതുരാജ് ഗെയ്ക്വാദിന് സുഖമില്ലാത്തതുകൊണ്ടാണ് ഓപ്പണറായി ഹൂഡ ഇറങ്ങിയത്. ഫോമിലായ ഹൂഡ ഓപ്പണറായി സ്ഥാനം ഉറപ്പിച്ചു. പരിക്കുമാറി അന്താരാഷ്ട്ര മത്സരത്തിലേക്ക് തിരിച്ചെത്തിയ സൂര്യകുമാര്‍ യാദവിന് ഫോം തെളിയിക്കേണ്ടതുണ്ട്. നാലാം നമ്പറില്‍ ഋതുരാജിന് ചൊവ്വാഴ്ചയും ഇറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ മലയാളിതാരം സഞ്ജു സാംസണ് അവസരം തെളിയും. തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് എന്നിവരാകും ബാറ്റിങ്ങില്‍. ഉമ്രാന്‍ മാലിക്കിനെ ഇലവനില്‍ നിലനിര്‍ത്താനാണ് സാധ്യത.

Content Highlights: India vs Ireland 2nd t20 gloomy skies predicted in Dublin

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented