അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ


Published:

Updated:

Photo: twitter.com/BCCI

മാലഹൈഡ് (അയര്‍ലന്‍ഡ്):അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് നാല് റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്‍ഡിന് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഈ വിജയത്തോടെ ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി.

ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അത്ഭുതകരമായി ബാറ്റ് വീശിയ അയര്‍ലന്‍ഡ് വിജയപ്രതീക്ഷ അവസാന പന്തില്‍ വരെ നിലനിര്‍ത്തിയാണ് പൊരുതിക്കീഴടങ്ങിയത്. 37 പന്തുകളില്‍ നിന്ന് 60 റണ്‍സെടുത്ത നായകന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍നിയും 18 പന്തുകളില്‍ നിന്ന് 40 റണ്‍സെടുത്ത ഓപ്പണര്‍ സ്റ്റിര്‍ലിങ്ങും അയര്‍ലന്‍ഡിനുവേണ്ടി തിളങ്ങി. ഹാരി ടെക്ടര്‍ (39), ജോര്‍ജ് ഡോക്‌റല്‍ (34*), മാര്‍ക്ക് അഡൈര്‍ (23*) എന്നിവരും തിളങ്ങി.

ഇന്ത്യന്‍ ബൗളര്‍മാര്‍ കണക്കിന് തല്ലുവാങ്ങി. നാലോവര്‍ ചെയ്ത എല്ലാ ബൗളര്‍മാരും 40 റണ്‍സിന് മുകളില്‍ റണ്‍സ് വഴങ്ങി. ഹര്‍ഷല്‍ പട്ടേല്‍ 54 റണ്‍സാണ് വഴങ്ങിയത്. അവസാന ഓവര്‍ നന്നായി ചെയ്ത ഉമ്രാന്‍ മാലിക്കാണ് ടീമിന് വിജയം സമ്മാനിച്ചത്. ഉമ്രാന്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു.

ഇന്ത്യന്‍ ജേഴ്‌സിയില്‍ കന്നി സെഞ്ചുറി നേടിയ ദീപക് ഹൂഡയുടെയും കന്നി അര്‍ധ സെഞ്ചുറി നേടിയ സഞ്ജു സാംസന്റെയും ഇന്നിങ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

ട്വന്റി 20-യില്‍ ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന നാലാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കിയ ഹൂഡ 57 പന്തില്‍ നിന്ന് ആറ് സിക്‌സും ഒമ്പത് ഫോറുമടക്കം 104 റണ്‍സെടുത്തു.

42 പന്തുകള്‍ നേരിട്ട സഞ്ജു നാല് സിക്‌സും ഒമ്പത് ഫോറുമടക്കം 77 റണ്‍സടിച്ച ശേഷമാണ് പുറത്തായത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ഇഷാന്‍ കിഷനെ നഷ്ടമായി. അഞ്ചു പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമെടുത്ത താരത്തെ മാര്‍ക്ക് അഡയര്‍ പുറത്താക്കുകയായിരുന്നു.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ സഞ്ജുവിനൊപ്പം ദീപക് ഹൂഡയെത്തിയതോടെ ഇന്ത്യ ഐറിഷ് ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 176 റണ്‍സാണ് അടിച്ചുകൂട്ടിയത്. ട്വന്റി 20-യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡും ഇതോടെ സഞ്ജു - ഹൂഡ സഖ്യത്തിന്റെ പേരിലായി. 2017-ല്‍ ഇന്‍ഡോറില്‍ ശ്രീലങ്കയ്‌ക്കെതിരേ രോഹിത് ശര്‍മ - കെ.എല്‍ രാഹുല്‍ സഖ്യം നേടിയ 165 റണ്‍സിന്റെ റെക്കോഡാണ് ഇരുവരും തിരുത്തിയെഴുതിയത്. 17-ാം ഓവറില്‍ സഞ്ജുവിനെ മടക്കി മാര്‍ക്ക് അഡയര്‍ തന്നെയാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്.

സൂര്യകുമാര്‍ യാദവ് അഞ്ച് പന്തില്‍ നിന്ന് 15 റണ്‍സുമായി മടങ്ങി. ഹാര്‍ദിക് ഒമ്പത് പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു. ദിനേഷ് കാര്‍ത്തിക്ക് (0), അക്ഷര്‍ പട്ടേല്‍ (0), ഹര്‍ഷല്‍ പട്ടേല്‍ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഋതുരാജ് ഗെയ്ക്‌വാദ്, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് പകരം സഞ്ജു സാംസണ്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവര്‍ ടീമിലെത്തി. ടോസിന്റെ സമയത്ത് സഞ്ജു ടീമിലുണ്ടെന്ന് ഹാര്‍ദിക് പറഞ്ഞതോടെ ഗാലറിയില്‍ നിറഞ്ഞ കൈയടികളായിരുന്നു.

Content Highlights: India vs Ireland 2nd t20 Dublin

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented