Photo: AP
മാഞ്ചെസ്റ്റര്‍: മണിക്കൂറുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് റദ്ദാക്കി.
ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മത്സരം റദ്ദാക്കിയ കാര്യം ഇസിബി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ടോസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് മത്സരം റദ്ദാക്കിയിരിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കളിക്കാന്‍ ആശങ്കയുണ്ടെന്ന് ഇന്ത്യന്‍ താരങ്ങള്‍ ബിസിസിഐയെ അറിയിച്ചതോടെ ടെസ്റ്റിന്റെ നടത്തിപ്പ് ആശങ്കയിലായിരുന്നു.
നേരത്തെ ആദ്യ ദിവസത്തെ മത്സരം മാറ്റിവെച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഒടുവില്‍ മത്സരം തന്നെ റദ്ദാക്കിയതായി ഇസിബി വ്യക്തമാക്കിയത്.
നേരത്തെ ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പര്‍മാറിന് കോവിഡ് സ്ഥിരീകരിച്ചതോടെ അഞ്ചാം ടെസ്റ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം ഉയര്‍ന്നിരുന്നു. എന്നാല്‍ മത്സരത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം നെഗറ്റീവായതോടെ മത്സരം നടക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് താരങ്ങള്‍ ആശങ്ക അറിയിച്ചതോടെയാണ് പുതിയ തീരുമാനം.
നേരത്തെ ഓവലില്‍ നടന്ന നാലാം ടെസ്റ്റിനിടെ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ അദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍ എന്നിവര്‍ക്കും പിന്നീട് രോഗം സ്ഥിരീകരിച്ചു.
Content Highlights: India vs England There will likely be no play at Old Trafford on Friday
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..