Photo: twitter.com/ImRaina, twitter.com/BCCI
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിന സംബന്ധിച്ച് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മൈതാനങ്ങളിലൊന്നാണ് ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലണ്ടനിലെ ലോര്‍ഡ്സ്. ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയവും നാറ്റ്വെസ്റ്റ് ട്രോഫി വിജയവുമെല്ലാം പിറന്നത് ഈ മൈതാനത്തായിരുന്നു.
ഇപ്പോഴിതാ ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ലോര്‍ഡ്സ് മൈതാനം ഇന്ത്യന്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. അതിന് കാരണമോ മുന്‍ താരങ്ങളും. ഇന്ത്യ - ഇംഗ്ലണ്ട് മത്സരം കാണാന്‍ ഇന്ത്യയുടെ നിരവധി മുന്‍ താരങ്ങളാണ് ലോര്‍ഡ്സില്‍ എത്തിയത്.
സച്ചിന് തെണ്ടുല്‍ക്കര്‍, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, എം.എസ് ധോനി, സുരേഷ് റെയ്ന, ഹര്ഭജന് സിങ് എന്നിവരെല്ലാം ലോര്‍ഡ്സില്‍ കളികാണാനെത്തി.
ഇവരുടെ ചിത്രങ്ങള്‍ ബിസിസിഐയും ചെന്നൈ സൂപ്പര്‍ കിങ്സ് ഫ്രാഞ്ചൈസിയും തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. വൈകാതെ തന്നെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
അതേസമയം രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരേ ഇംഗ്ലണ്ട് 49 ഓവറില്‍ 246 റണ്‍സിന് ഓള്‍ഔട്ടായി. 10 ഓവറില്‍ 47 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹലാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. ബുംറ, ഹാര്‍ദിക് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..